സിനിമാ വാര്‍ത്തകള്‍

പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായിക; നിര്‍മ്മാണം കരണ്‍ ജോഹര്‍

Print Friendly, PDF & Email

ഒരു അഡാര്‍ ലവിന്റെ ഹിന്ദി റിമേയ്ക്ക് അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കിയതായും വാര്‍ത്തകള്‍

A A A

Print Friendly, PDF & Email

മലയാളത്തിലെ അത്ഭുത താരോദയം പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകും. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രം സിംബയിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കരണ്‍ ജോഹറാണ് സിംബയുടെ സഹ നിര്‍മ്മാതാവ്.

സിംബയില്‍ ഒരു വേഷം ചെയ്യുന്നതിന് വേണ്ടി പ്രിയയെ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സമീപിച്ചു എന്നു ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയയ്ക്ക് കൂടുതല്‍ എന്തെങ്കിലും സിനിമയില്‍ ചെയ്യാനുണ്ട് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുതുമുഖ നടിയുടെ വമ്പിച്ച ജനപ്രിയതയെ ഉപയോഗിക്കാനാണ് സിംബ ടീമിന്റെ ശ്രമം. പ്രിയ അഭിനയിക്കുന്ന ഒരു അഡാര്‍ ലവിന്റെ ഹിന്ദി റിമേയ്ക്ക് അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കിയതായും വാര്‍ത്തകള്‍ ഉണ്ട്.

അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്‍റെ മകള്‍ സാറ അലി എന്നിവരെ സിംബയില്‍ മുഖ്യ വേഷത്തില്‍ പരിഗണിച്ചിരുന്നു. തെലുഗു സിനിമ ടെംപറിന്റെ റിമെയ്ക്കാണ് സിംബ. എന്‍ ടി ആര്‍ ജൂനിയര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു മുഖ്യ വേഷം കൈകാര്യം ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍