UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പിളര്‍ന്നു; പുതിയ സംഘടനയെ തള്ളി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പിളര്‍ന്നു. മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനില്‍ നിന്നു വിട്ടുപോയവര്‍ ‘യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍’ എന്ന പേരില്‍ പുതിയ സംഘടന ആരംഭിച്ചു. എന്നാല്‍ പുതിയ സംഘടനയെ മോഹന്‍ലാല്‍ തള്ളി.

അസോസിയേഷനില്‍ തിരിമറികള്‍ നടക്കുന്നുണ്ട് എന്നു ആരോപിച്ചാണ് തിരുവനന്തപുരത്തുള്ള ചിലര്‍ പുറത്തുപോയത്. ജൂണ്‍ ഒന്നിനാണ് ഇവര്‍ പുതിയ സംഘടന രൂപീകരിച്ചത്.

എന്നാല്‍ മോഹന്‍ലാല്‍ എഴുതി ഒപ്പിട്ട കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മറ്റ് സംഘടനകള്‍ ഔദ്യോഗികമായി മോഹന്‍ ലാലിന്റെ ആരാധകരെ പ്രതിനിധീകരിക്കുന്നില്ല എന്നു വ്യക്തമാക്കിയിരിക്കുകയാണ്.

“എന്നെ സ്നേഹിക്കുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ചേര്‍ന്ന് രൂപീകരിച്ച ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് എന്ന്‍ സംഘടനാ മാത്രമേ എന്റെ അറിവോടെയും സമ്മതത്തോടെയും കൂടി പ്രവര്‍ത്തിക്കുന്നുള്ളൂ.” എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍