സിനിമാ വാര്‍ത്തകള്‍

താനുമായി സെക്സ് ചെയ്തിട്ടില്ലെന്ന് കുടുംബത്തെ തൊട്ട് ആണയിടൂ; നാനിയോട് ശ്രീറെഡ്ഡി

Print Friendly, PDF & Email

നിയമനടപടി സ്വീകരിക്കുമെന്ന് നാനി

A A A

Print Friendly, PDF & Email

നടന്‍ നാനിക്കെതിരെ വീണ്ടും ശ്രീറെഡ്ഡി. ലൈംഗികാരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്നു വാര്‍ത്താ കുറിപ്പിറക്കിയ നാനിയോട് “താനുമായി സെക്സ് ചെയ്തിട്ടില്ലെന്ന് കുടുംബത്തെ തൊട്ട് ആണയിടൂ” എന്നാണ് ശ്രീറെഡ്ഡി പറഞ്ഞത്. “ഞാന്‍ നിങ്ങളെ പോലെ തരംതാഴ്ന്ന് പ്രതികരിക്കുന്നില്ല. അതാണ് നിങ്ങളുടെ ആവശ്യവും. ഞാന്‍ നിയമനടപടിക്ക് നീങ്ങുകയാണ്” എന്ന് നാനി വാര്‍ത്താ കുറിപ്പിറക്കിയതിന് പിന്നാലെയാണ് ശ്രീറെഡ്ഡി പ്രകോപനപരമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ബിഗ്ബോസ് തെലുഗു റിയാലിറ്റി ഷോയുടെ അവതാരകനായ നാനി തന്നെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു ആരോപിച്ചാണ് ശ്രീറെഡ്ഡി ആദ്യം രംഗത്തെത്തിയത്. ഇത് നാനി നിഷേധിച്ചപ്പോള്‍ ലൈംഗികാരോപണവുമായി രംഗത്ത് വന്നു.

സംവിധായകനും നടനുമായ സെഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല എന്നിവര്‍ക്കെതിരെയും ശ്രീറെഡ്ഡി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

കാസ്റ്റിംഗ് കൗച്ച് ആരോപണങ്ങളാല്‍ തെലുഗ് സിനിമ ലോകത്തെ പിടിച്ചു കുലുക്കുകയാണ് നടി ശ്രീ റെഡ്ഡി. കാസ്റ്റിംഗ് കൗച്ച് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും നടിമാരെ കാസ്റ്റിംഗ് കൗച്ചിന് നിര്‍ബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയില്‍ ശ്രീ റെഡ്ഡി പോസ്റ്റുകള്‍ ഇടുകയും ചെയ്തു.

ഇതിനിടെ ഹൈദരാബാദിലെ ഫിലിം നഗറിലുള്ള തെലുഗ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫിസില്‍ എത്തിയ ശ്രീ റെഡ്ഡി പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ചുകൊണ്ട് കാസ്റ്റിംഗ് കൗച്ചിനെതിരേയുള്ള പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സിനിമയിലെ ലൈംഗിക ചൂഷണം; പൊതുമധ്യത്തില്‍ വസ്ത്രമഴിച്ച്‌ നടിയുടെ പ്രതിഷേധം

തെലുഗ് സിനിമയെ പിടിച്ചു കുലുക്കി കാസ്റ്റിംഗ് കൗച്ച്; പ്രമുഖ സംവിധായകനെതിരേ നടി ശ്രീ റെഡ്ഡി

സ്ത്രീകള്‍ക്കെതിരായ അശ്ലീല തമാശകള്‍ നിര്‍ത്തണം; ഹാസ്യ നടന്‍ ഹൈപ്പര്‍ ആദിക്ക്‌ താക്കീതുമായി ശ്രീ റെഡ്ഡി

കാസ്റ്റിംഗ് കൗച്ച്; ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തല്‍ ഏതു യുവതാരത്തെ കുറിച്ചെന്ന ചര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ

അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ നുണ പറയരുത്; കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നു പറഞ്ഞ രാകുലിനെതിരേ നടിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍