ന്യൂസ് അപ്ഡേറ്റ്സ്

പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് പറഞ്ഞു ഉണ്ണി മുകുന്ദനില്‍ നിന്നും 25 ലക്ഷം തട്ടാന്‍ ശ്രമം

യുവതിക്കെതിരെ നടന്‍ പോലീസിന് പരാതി നല്‍കി

പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് പറഞ്ഞു നടന്‍ ഉണ്ണി മുകുന്ദനില്‍ നിന്നും യുവതി പണം തട്ടാന്‍ ശ്രമം. തിരക്കഥ വായിച്ചു കേള്‍പ്പിക്കാന്‍ എത്തിയ യുവതിക്കെതിരെ നടന്‍ പോലീസിന് പരാതി നല്‍കി. സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടതായി നടന്റെ പരാതിയില്‍ പറയുന്നു.

ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തുകയായിരുന്നു. തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ ഉണ്ണി മുകുന്ദന്‍ സിനിമ നിരസിച്ചു. തുടര്‍ന്ന് ഉണ്ണിയെ ഫോണില്‍ വിളിച്ച യുവതി തന്നെ പീഡിപ്പിച്ചതായി പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍