TopTop

ആരേയും മുറിവേല്‍പ്പിക്കാനല്ല, ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനുമാകില്ല; വിമന്‍ കളക്ടീവിന് പറയാനുള്ളത്

ആരേയും മുറിവേല്‍പ്പിക്കാനല്ല, ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനുമാകില്ല; വിമന്‍ കളക്ടീവിന് പറയാനുള്ളത്
കസബ സിനിമയിലെ സ്ത്രീവിരുദ്ധതെയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടി പാര്‍വതിയും ഒപ്പം വിമന്‍ ഇന്‍ സിനിമ കളക്ടീവും കുറച്ച് നാളുകളായി സംഘടിതാക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. പാര്‍വതിക്ക് നേരെ ബലാത്സംഗ ഭീഷണി അടക്കമുള്ളവ ഉയരുകയും തുടര്‍ന്ന് രണ്ടു  പേര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് കസബ സിനിമയുടെ നിര്‍മാതാവ് പ്രതികരിച്ചത്. ഇതിനിടെ നടന്‍ മമ്മൂട്ടി, തനിക്ക് വേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നിട്ടും പാര്‍വതിക്കും WCCയ്ക്കും എതിരെയുള്ള ആക്രമണങ്ങള്‍ കുറവുണ്ടായില്ല. ആഷിഖ് അബു സംവിധാനം ചെയ്ത 'മായാനദി' എന്ന സിനിമയ്ക്കെതിരെയും സംഘടിതക്ക്രമണം ഉണ്ടായി. അതിനു പിന്നാലെ പാര്‍വതിയും പ്രിത്വിരാജും അഭിനയിക്കുന്ന 'മൈ സ്റ്റോറി' എന്ന സിനിമയ്ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം നടക്കുന്നു. ഇതിന്റെ ഒടുവിലുത്തേതാണ് WCC തങ്ങളുടെ പേജില്‍ ഷേര്‍ ചെയ്ത ഒരു ലേഖനത്തിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള അധിക്ഷേപങ്ങളും ഭീഷണികളും. ഇക്കര്യത്തില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ WCC ഇന്നലെ വ്യക്തമാക്കി.

http://www.azhimukham.com/film-year-end-malayalam-cinema-industry-and-wcc-fight-against-misogyny-patriarchy-by-dhanya/

WCCയ്ക്ക് പറയാനുള്ളത് 

ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ

എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടൻമാരുടെ പേരെടുത്ത് പരാമർശിച്ചു 
കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.


ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി.

http://www.azhimukham.com/film-kasaba-producers-offer-to-offender-is-a-crime/

http://www.azhimukham.com/cinema-parvathy-talks-scroll-sexism-malayalam-cinema-industry/


Next Story

Related Stories