TopTop
Begin typing your search above and press return to search.

യുവതാരങ്ങൾക്ക് മലയാളം അറിയില്ല; വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

യുവതാരങ്ങൾക്ക് മലയാളം അറിയില്ല; വിമർശനവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

മലയാളത്തിലെ യുവതാരങ്ങൾക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. യുവതാരനിരക്ക് സ്‌ക്രിപ്റ്റുകള്‍ മംഗ്ലീഷ് ഭാഷയില്‍ എഴുതികൊടുക്കേണ്ട സാഹചര്യമാണ് ഇന്ന് മലയാള സിനിമാരംഗത്തുള്ളതെന്ന് ഫെഫ്കാ റൈറ്റേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

മലയാളം അറിയാത്തവരാണ് സമീപകാലത്തായി മലയാള സിനിമാരംഗം ഭരിക്കുന്നത്, ചുള്ളിക്കാട് പറഞ്ഞു. തന്റെ കവിതകള്‍ ഇനി സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കരുതെന്ന് ചുള്ളിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു. മലയാളം പഠിപ്പിക്കാന്‍ അറിയാത്തവരാണ് ഭൂരിപക്ഷം പ്രൊഫസര്‍മാരുമെന്നായിരുന്നു ചുള്ളിക്കാടിന്റെ വിമര്‍ശനം.


Next Story

Related Stories