മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്റെ ജീവിതം പറയുന്ന 'പത്മവ്യൂഹത്തിലെ അഭിമന്യു' വിന്റെ ട്രെയിലർ പുറത്തിറക്കി. വിനീഷ് ആരാധ്യ കഥയും സംവിധാനവും നിർവഹിച്ചതുമായ സിനിമയുടെ ട്രെയിലറാണ് പുറത്തിറങ്ങിയത്. അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ സാന്നിധ്യമാണ് സിനിമയുടെ പ്രത്യേകത. പത്മവ്യൂഹത്തിലേക്ക് എടുത്തു ചാടാനെ നിനക്ക് കഴിയൂ ഭേതിച്ച് പുറത്ത് വരാൻ നിനക്കാവില്ലെന്ന് സൈമൺ ബ്രിട്ടോയുടെ വാക്കുകൾ ഉൾപ്പെടുത്തിയാണ് ട്രൈലർ.
ഇന്ദ്രന്‍സ്, നടി സോന നായര്‍ എന്നിവര്‍ അഭിനേതാക്കളായെത്തുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെല്ലാം പുതുമുഖങ്ങളാണ്. ആകാശ് ആര്യനാണ് അഭിമന്യൂവിനെ അവതരിപ്പിക്കുന്നത്. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ തയ്യാറാവുന്ന സിനിമ ഈ മാസം തിയറ്ററുകളിലെത്തും. അജയ് ഗോപാല്‍ രചനയും സംഗീതവും നിര്‍വഹിച്ച മൂന്ന് പാട്ടും മൂന്ന് കവിതയും സിനിമയിലുണ്ട്.