സിനിമാ വാര്‍ത്തകള്‍

മറഡോണയുമായി ആഷിഖ് അബു കുടുംബത്തില്‍ നിന്നും മറ്റൊരു സംവിധായകന്‍

ടോവിനോ തോമസ് നായകനാകുന്ന മറഡോണയുടെ സംവിധായകന്‍ വിഷ്ണു നാരായണ്‍

ടോവിനോ തോമസ് നായകനാകുന്ന മറഡോണയുടെ സംവിധായകന്‍ വിഷ്ണു നാരായണിനെ പരിചയപ്പെടുത്തിക്കൊണ്ട് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു; “ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മറ്റൊരു സംവിധായകന്‍”

പുതുമുഖമായ ശരണ്യ എസ്. നായരാണ് ചിത്രത്തിലെ നായിക. ലിയോണ ലിഷോയ്, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രമായ മറഡോണയുടെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്.

ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ പേരാണ് ചിത്രത്തിനെങ്കിലും ഫുട്ബോള്‍ പശ്ചാത്തല സിനിമയല്ല മറഡോണ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍