ന്യൂസ് അപ്ഡേറ്റ്സ്

കോപ്പിയടി പിടിച്ച വിഷമത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്‌തെന്ന് എഫ്‌ഐആര്‍: നെഹ്രു കോളേജിന് വേണ്ടി തയ്യാറാക്കിയതെന്ന് ആരോപണം

അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി

പമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റ് ഉന്നയിച്ച വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് പോലീസിന്റെ എഫ്‌ഐആര്‍. കോപ്പിയടി പിടിച്ചതിലുള്ള വിഷമത്തില്‍ ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുടെ മൊഴി മാത്രം വിശ്വാസ്യത്തിലെടുത്ത് പ്രതികളെ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ കെ കെ ശ്രീജിത്ത് ആരോപിച്ചു.

അതേസമയം ജിഷ്ണുവിന നേരെ കോളേജില്‍ വച്ചുണ്ടായ ആക്രമണത്തെക്കുറിച്ചോ മൂക്കിന് മുകളിലുണ്ടായിരുന്ന മുറിവിനെക്കുറിച്ചോ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടില്ല. കുറ്റവാളികളെ ഒരു കാരണവശാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കെ കെ ശൈലജയും വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി വിവാദങ്ങളുണ്ടാക്കി ആരും തടസ്സപ്പെടുത്തരുതെന്നും ഒരു സ്വാശ്രയ കോളേജിന് മുന്നിലും ഇരുവരും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍