ന്യൂസ് അപ്ഡേറ്റ്സ്

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടിത്തം: രണ്ട് പേര്‍ക്ക് പരിക്ക്

പോസ്റ്റ്ഓഫിസിനോട് ചേർന്ന ഗോ‍ഡൗണില്‍ നിന്നാണ് തീ പിടുത്തമുണ്ടായത്. കൂട്ടിയിട്ട ചവറുകള്‍ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് നിഗമനം.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം തീപിടിത്തം. പോസ്റ്റ് ഓഫിസും പുരാവസ്തു ഓഫിസുകളും കത്തിനശിച്ചു. വടക്കേനടയ്ക്ക് സമീപം പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പോസ്റ്റ്ഓഫിസിനോട് ചേർന്ന ഗോ‍ഡൗണില്‍ നിന്നാണ് തീ പിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ കമാൻഡോയ്ക്കും അഗ്നിശമനസേന വാഹന ഡ്രൈവർക്കും പരുക്കേറ്റു.

കൂട്ടിയിട്ട ചവറുകള്‍ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍