TopTop

ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം; നാലാം നില പൂര്‍ണമായും കത്തിനശിച്ചു

ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം; നാലാം നില പൂര്‍ണമായും കത്തിനശിച്ചു
കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം. കെട്ടിടത്തിന്‍ നാലാം നില പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

രാവിലെ 11.15ഓടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അലാറം നല്‍കി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിച്ചു. മാള്‍ തുറന്ന സമയമായതിനാല്‍ ആളുകള്‍ കുറവായിരുന്നെങ്കിലും തിയറ്ററുകള്‍ നിറഞ്ഞ അവസ്ഥയായിരുന്നു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം.

ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകളോളം ഇവിടെയെത്തിച്ചേര്‍ന്നിട്ടുണ്ട്. അതേസമയം തീയണയണയ്ക്കാനുള്ള ശ്രമം ഇനിയും ആരംഭിച്ചിട്ടില്ല. നാലാം നിലയിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഫയര്‍ഫോഴ്‌സിന് ഇവിടെ വെള്ളം എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് തിരിച്ചടിയായത്. മറ്റ് നിലകളിലേക്കും തീ പടരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പരിസര പ്രദേശങ്ങളിലാകെ കനത്ത പുക നിറഞ്ഞിരിക്കുകയാണ്.

മാളിലെ ഫുട്‌കോര്‍ട്ടിലാണ് ആദ്യം തീ കണ്ടത്. ഫുട്‌കോര്‍ട്ടുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒബ്‌റോണ്‍ മാളിലെ മേഖലയാണ് നാലാം നില. കൊച്ചിയില്‍ ലുലു മാള്‍ ആരംഭിച്ചത് ഒബ്‌റോണ്‍ മാളിന് തിരിച്ചടിയായിരുന്നു.

Next Story

Related Stories