യുഎഇയില്‍ ഫുജൈറയില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ മലപ്പുറം സ്വദേശികളായ മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു. തിരുന്നാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദ്ദീന്‍, മണി എന്നിവരാണ് കൊല്ലപ്പെട്ടത്. കല്‍ബ വ്യവസായ മേഖലയില്‍ ഒരു ഫര്‍ണീച്ചര്‍ ഗോഡൗണ്ടിലാണു തീപിടുത്തം ഉണ്ടായത്. ഈ കടയിലെ ജീവനക്കാരായിരുന്നു ഇവര്‍. 13 പേരാണ് അപകടസമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നതെന്നും മലയാളികളായ മൂന്നുപേരും അകത്തു കുടുങ്ങിപ്പോയതാണെന്നും ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും വാര്‍ത്തകള്‍ വരുന്നു.
ഫുജൈറയില്‍ തീപിടുത്തം; മൂന്നു മലയാളികള്‍ കൊല്ലപ്പെട്ടു

Next Story