അഴിമുഖം പ്രതിനിധി
ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ ആറു കുട്ടികള്‍ വെന്തുമരിച്ചു. ബറേലിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു ദുരന്തം. കിലാ ചാവ്നി ഗ്രാമത്തിലുള്ള രാജു കശ്യപിന്റെ മക്കളായ ശലോനി(17), സഞ്ജന)15), ഭുരി(10), ദുര്‍ഗ(8) ഇവരുടെ ബന്ധുക്കളായ മഹിമ(9) ദേബ(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവസമയത്ത് മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
രാത്രിയില്‍ വീട്ടില്‍ കത്തിച്ചുവച്ച മെഴുകു തിരി അണയ്ക്കാന്‍ മറന്നുപോയതാകാം അപകടത്തിനു കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രാവിലെ അയല്‍വാസികളാണ് വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് ഓടിയെത്തിയത്. നാട്ടുകാര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയെങ്കിലും മേല്‍ക്കൂര കത്തിയടര്ന്നുവീണു കുട്ടികളെല്ലാവരും കൊല്ലപ്പെട്ടിരുന്നു. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ആറു കുട്ടികള്‍ വെന്തുമരിച്ചു

Next Story