അഴിമുഖം പ്രതിനിധി
ജമ്മുകശ്മീരില്‍ അഞ്ചു പേരുടെ മരണത്തിന് കാരണമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ ഹന്ദ്വാര പീഡന കേസില്‍ ഒരാള്‍ അറസ്റ്റില്‍. രണ്ട് പേര് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി സിജെഎമ്മിന് മുമ്പാകെ മൊഴി നല്‍കിയിരുന്നത്. അതില്‍ ഹിലാല്‍ അഹമ്മദ് ബാന്ഡേയാണ് പൊലീസിന്റെ പിടിയിലായത്.
ഏപ്രില്‍ 12-നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അക്രമികളില്‍ ഒരാള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നു.
പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച ജനക്കൂട്ടം അക്രമാസക്തരാകുകയും പട്ടാളം വെടിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അഞ്ചു പേര് കൊല്ലപ്പെട്ടത്. സൈനികരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് തുടക്കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഹന്ദ്വാരയില് കനത്ത സുരക്ഷ തുടരുകയാണ്.
ഹന്ദ്വാര പീഡനം: ഒരാള്‍ അറസ്റ്റില്‍

Next Story