UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാനഡയിലെ ക്യുബെക്കില്‍ മുസ്ലീം പള്ളിക്ക് മുന്നില്‍ വെടിവയ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിസ നിഷേധിച്ച പ്രസിഡന്റ് ട്രംപിന്റെ വിവാദ നടപടിയോട് വിയോജിച്ച് കാനഡയിലേയ്ക്ക് എല്ലാ വിഭാഗം ജനങ്ങളേയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്.

കാനഡയിലെ ക്യുബെക്കില്‍ മുസ്ലീം പള്ളിക്ക് മുന്നിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷമാണ് ആക്രമണമുണ്ടായതെന്ന് പള്ളിയുടെ പ്രസിഡന്റ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമതൊരാള്‍ കൂടി സംഘത്തിലുണ്ടായിരുന്നെന്നും ഇയാള്‍ രക്ഷപ്പെട്ടതായുമാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നിലെ പ്രേരണ വ്യക്തമല്ല. അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിസ നിഷേധിച്ച പ്രസിഡന്റ് ട്രംപിന്റെ വിവാദ നടപടിയോട് വിയോജിച്ച് കാനഡയിലേയ്ക്ക് എല്ലാ വിഭാഗം ജനങ്ങളേയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്.

ക്യൂബെക് സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ പള്ളിയില്‍ നാല്‍പ്പതോളം പേരാണ് പ്രാര്‍ത്ഥനക്കെത്തിയിരുന്നത്. ഇവര്‍ക്ക് നേരെയാണ് അക്രമിസംഘം വെടിവയ്പ് നടത്തിയത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 2016 ജൂണില്‍ ഒരു പന്നിയുടെ തല ഈ പള്ളിക്ക് മുന്നില്‍ ആരോ കൊണ്ട് വന്ന വച്ചത് വലിയ വിവാദമായിരുന്നു. അയല്‍ പ്രവിശ്യയായ ഒന്റേറിയോയിലെ മുസ്ലീം പള്ളിക്ക് 2015ല്‍ തീ വച്ചിരുന്നു. പാരീസ് ഭീകരാക്രമണത്തിന് ശേഷമായിരുന്നു ഇത്. കനേഡിയന്‍ ഗവണ്‍മെന്റിന്റെ കണക്ക് പ്രകാരം 2015 നവംബര്‍ മുതല്‍ 2017 ജനുവരി വരെ 39,670 സിറിയന്‍ അഭയാര്‍ത്ഥികളെയാണ് കാനഡ സ്വീകരിച്ചത്. ട്രംപിന്റെ നടപടിയില്‍ വിയോജിച്ചതിന് പിന്നാലെ ഇത്തരത്തില്‍ ആക്രമണമുണ്ടായതില്‍ ദുരൂഹതയുണ്ടോ എന്നാണ് സംശയിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍