TopTop
Begin typing your search above and press return to search.

ഫ്ലോറിഡ വെടിവെപ്പ് നടന്നത് 'ടീന്‍ നൈറ്റ്' ആഘോഷത്തിനിടെ

ഫ്ലോറിഡ വെടിവെപ്പ് നടന്നത് ടീന്‍ നൈറ്റ് ആഘോഷത്തിനിടെ

അഴിമുഖം പ്രതിനിധി

ഫ്ലോറിഡയിലെ ക്ലബ്‌ ബ്ലു നിശാക്ലബില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഏതാണ്ട് 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൌമാരക്കര്‍ പങ്കെടുത്തിരുന്ന “ടീന്‍ നൈറ്റ്” എന്ന ആഘോഷവേളയിലാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ ആളുകള്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

അര്‍ധരാത്രിക്ക് ശേഷം നടന്ന ആക്രമണത്തില്‍ പരിക്കേറ്റവര്‍ പോലീസ് എത്തുമ്പോഴേക്കും പാര്‍ക്കിംഗ് ഭാഗത്തായി വീണു കിടക്കുകയായിരുന്നു. വെടിവെപ്പ് നടന്നത് സമീപത്തെ വീട്ടില്‍ നിന്നോ കാറില്‍ നിന്നോ ആകാമെന്നും പോലീസ് സംശയിക്കുന്നു. കൂടുതല്‍ ആളുകള്‍ക്കായി തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ് എന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഫ്ലോറിഡയില്‍ അടുത്ത കാലത്തായി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ഓര്‍ലാന്റോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ 49 പേര്‍ മരിച്ചത് കഴിഞ്ഞ ജൂണിലാണ്.


Next Story

Related Stories