രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടിയില്‍ സവിശേഷ സദ്യ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മലബാര്‍ കഫെ റെസ്റ്റോറന്റില്‍ സ്വാദിഷ്ടമായ ഇന്ത്യന്‍ തനത് വിഭവങ്ങള്‍ ലഭ്യമാകും. ലൈവ് സ്റ്റേഷനുകള്‍, അതിവിശിഷ്ടമായ മോക്റ്റൈലുകള്, ഡെസേര്‍ട്ടുകള്‍ തുടങ്ങിയ രുചി വൈവിധ്യങ്ങളും ആസ്വദിക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 15ന് ഉച്ചക്ക് 12.30മുതല്‍ 3.30വരെയാകും വിരുന്ന് ലഭ്യമാകുക. 2,000രൂപയും ടാക്സുമാണ് ഒരാളുടെ നിരക്കെങ്കിലും, ആഘോഷങ്ങളുടെ ഭാഗമായി ഈ നിരക്കില്‍ രണ്ട് പേര്‍ക്ക് പങ്കെടുക്കാം എന്ന പ്രത്യേകതയും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും റിസേര്വേഷനുമായി +91 7593 880 510 ല്‍ ബന്ധപ്പെടുക
സ്വാതന്ത്ര്യ ദിനാഘോഷം ഗ്രാന്‍ഡ് ഹയാത്തില്‍

Next Story