UPDATES

കായികം

യൂറോപ്പ നേടിയാല്‍ ചാമ്പ്യന്‍സ് ലീഗിലെത്താം; പ്രതീക്ഷകളുമായി ആഴ്സണല്‍ ഇറങ്ങുന്നു

2006 ന് ശേഷം തങ്ങളുടെ ആദ്യ യൂറോപ്യന്‍ ഫൈനല്‍ ലക്ഷ്യം വെച്ചാണ് ആഴ്സണല്‍ ഇന്ന് ഇറങ്ങുന്നത്.

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ യൂറോപ്പ ലീഗ് കിരീട ലക്ഷ്യവുമായി ആഴ്സണല്‍ ഇന്ന് വലന്‍സിയോട് ഏറ്റുമുട്ടും. വലന്‍സിയയുടെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ആദ്യ പാദത്തില്‍ 3-1ന്റെ ലീഡുമായാണ് ആഴ്സണല്‍ ഇറങ്ങുന്നത്. 2006 ന് ശേഷം തങ്ങളുടെ ആദ്യ യൂറോപ്യന്‍ ഫൈനല്‍ ലക്ഷ്യം വെച്ചാണ് ആഴ്സണല്‍ ഇന്ന് ഇറങ്ങുന്നത്. ഫൈനല്‍ പോരാട്ടത്തില്‍ ബാഴ്സയോട് പരാജയം വഴങ്ങിയാണ് ആഴ്സണല്‍ പുറത്തായത്.

പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടനെതിരെ സമനില വഴങ്ങിയതോടെ യൂറോപ്പ ലീഗ് കിരീടം മാത്രമാണ് ആഴ്സണലിന് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിലെത്താനുള്ള ഓരേ ഒരു വഴി. അതേസമയം പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലെത്താന്‍ ആഴ്‌സണിലിന് കഴിയുമെന്ന് ഉറപ്പിച്ച പറയാനാകില്ല. അവസാന മത്സരത്തില്‍ ആഴ്സണല്‍ ജയിക്കുകയും ടോട്ടന്‍ഹാം തോല്‍ക്കുകയും 8 ഗോളിന്റെ വ്യതാസം ഇരു ടീമുകളും തമ്മില്‍ വന്നാല്‍ മാത്രമേ ആദ്യ നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ആഴ്സണലിന് കഴിയുകയുള്ളു.

ലാ ലീഗയില്‍ കഴിഞ്ഞ ദിവസം ഹുസ്‌കയെ 6 -2ന് തൊപ്പിച്ച ആത്മവിശ്വസത്തിലാണ് വലന്‍സിയ സ്വന്തം തട്ടകത്തില്‍ ആഴ്സണലിനെ നേരിടുന്നത്. സൂപ്പര്‍ താരങ്ങളായ ആരോണ്‍ റാംസി, ഡെന്നിസ് സുവാരസ്, ഹെക്ടര്‍ ബെല്ലറിന്‍, ഡാനി വെല്‍ബെക്, റോബ് ഹോള്‍ഡിങ് എന്നിവര്‍ എന്നിവര്‍ പരിക്ക് മൂലം ആഴസണലില്‍ കളിക്കില്ലെന്നാണ്് റിപോര്‍ട്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍