TopTop
Begin typing your search above and press return to search.

ഇംഗ്ലണ്ടിലെ മികച്ച പുരുഷ താരമായി ഹാരി കെയ്ന്‍

ഇംഗ്ലണ്ടിലെ മികച്ച പുരുഷ താരമായി  ഹാരി കെയ്ന്‍

ഇംഗ്ലണ്ടിലെ മികച്ച താരമായി ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ഹാരി കെയ്ന്‍ രാജ്യത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. റഷ്യന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കുതിപ്പിന് പിന്നില്‍ ഹാരി കെയ്‌നിന്റെ പ്രകടനമാണ് കെയ്‌നിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. ആറ് ഗോളുകളാണ് റഷ്യന്‍ ലോകകപ്പില്‍ ഹാരി കെയ്ന്‍ നേടിയത്.

യുവേഫ നേഷന്‍സ് ലീഗിലും ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളും കെയ്ന്‍ നേടിയിരുന്നു. എവര്‍ട്ടണ്‍ യുവ താരം കാല്‍വെര്‍ട് ലെവിന്‍ ആണ് ഇംഗ്ലണ്ടിലെ മികച്ച അണ്ടര്‍ 21 താരം. യുവേഫ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നതില്‍ കാല്‍വെര്‍ട് പുറത്തെടുത്ത പ്രകടനമാണ് കെയ്നെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അണ്ടര്‍ 21 ടീമിന് വേണ്ടി 7 മത്സരങ്ങള്‍ കളിച്ച കാല്‍വെര്‍ട് അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.

Next Story

Related Stories