TopTop
Begin typing your search above and press return to search.

പോഗ്ബയുടെ ചിറകിലേറി മാഞ്ചസ്റ്റർ യുണൈറ്റഡ്: സോൾഷെയർ മാജിക്കിൽ വീണ്ടും വമ്പൻ ജയം

പോഗ്ബയുടെ ചിറകിലേറി മാഞ്ചസ്റ്റർ യുണൈറ്റഡ്: സോൾഷെയർ മാജിക്കിൽ വീണ്ടും വമ്പൻ ജയം

പ്രീമിയര്‍ ലീഗില്‍ ബണ്‍മൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തി. ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന് കീഴില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇരട്ട ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത പോഗ്ബയുടെ പ്രകടനമാണ് യുണൈറ്റഡിന്റെ വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ഗോള്‍ പിറന്നിരുന്നു. റാഷ്‌ഫോഡ് നടത്തിയ നീക്കത്തിലൂടെ പോഗ്‌ബെയുടെ ബണ്‍മൗത്തിന്റെ വല കലുക്കി. തുടര്‍ന്ന് പോഗ്ബ തന്നെ 33ആം മിനിറ്റില്‍ ലീഡ് രണ്ടായി ഉയര്‍ത്തി. ഹെരേര നല്‍കിയ ക്രോസിന് ചാടി ഉയര്‍ന്നു ഹെഡ് ചെയ്ത പോഗ്ബ ഗോള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. മര്‍ഷ്യലിന്റെ മനോഹരമായ ഒരു പാസില്‍ കാല്‍ വെച്ചു റാഷ്‌ഫോഡ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ കളി തീരാന്‍ ഒരു മിനിറ്റ് നാഥന്‍ അകെയിലൂടെ ബേണ്‍മൗത് ഒരു ഗോള്‍ മടക്കിയത്.

രണ്ടാം പകുതിയിലും അക്രമിച്ചു കളിച്ച യുണൈറ്റഡ് 72ആം മിനിറ്റില്‍ നാലാം ഗോള്‍ കണ്ടെത്തി പട്ടിക പൂര്‍ത്തിയാക്കി. 70ആം മിനിറ്റില്‍ റാഷ്‌ഫോഡിന് പകരം ഇറങ്ങിയ ലുക്കാകു ആണ് ഗോള്‍ നേടിയത്. പോഗ്ബയുടെ പാസില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. എന്നാല്‍ മികച്ച വിജയത്തിന് ഇടയിലും 79ആം മിനിറ്റില്‍ എറിക് ഭായി റെഡ് കാര്‍ഡ് കണ്ടു പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. വിജയത്തോടെ യുണൈറ്റഡ് ആഴ്‌സണലിന് മൂന്നു പോയിന്റ് പുറകില്‍ എത്തി. നിലവില്‍ യുണൈറ്റഡിന് 35 പോയിന്റാണുള്ളത്.

Next Story

Related Stories