TopTop
Begin typing your search above and press return to search.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാന്‍ ഇടപെട്ട 13 റഷ്യക്കാര്‍ക്കെതിരെ കേസ്‌

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കാന്‍ ഇടപെട്ട 13 റഷ്യക്കാര്‍ക്കെതിരെ കേസ്‌
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കുന്നതിനായി ഇടപെട്ട 13 റഷ്യക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ്. സ്പഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന്റെ ഓഫീസാണ് ഇക്കോര്യം അറിയിച്ചത്. 13 റഷ്യക്കാര്‍ക്കും മൂന്ന് റഷ്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. റഷ്യന്‍ ഗവണ്‍മെന്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി ട്രോള്‍ ഫാം അടക്കമുള്ളവയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ട്രംപിനെ സഹായിക്കാനും എതിരാളി ആയിരുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ മോശമാക്കി ചിത്രീകരിക്കാനും റഷ്യന്‍ ഇടപെടലുണ്ടായെന്ന് വാഷിംഗ്ണിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച 37 പേജ് വരുന്ന കുറ്റപത്രം ആരോപിക്കുന്നു.

ഘടിപ്പിച്ചു. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ശൃംഘലകളുമുണ്ടാക്കി. 2014 മുതല്‍ തന്നെ ഗൂഢാലോചനകള്‍ തുടങ്ങിയിരുന്നു. യെവ്ജിനി പ്രിഗോസിന്‍ എന്ന വ്യവസായി, കോണ്‍കോര്‍ഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ്, കോണ്‍കോര്‍ഡ്റ  കാറ്ററിംഗ് എന്നീ കമ്പനികള്‍ ഉപയോഗിച്ച് യുഎസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടിംഗ് നടത്തി. റഷ്യല്‍ ട്രോള്‍ ഫാക്ടറികള്‍ക്ക് പിന്നില്‍ 56കാരനായ പ്രിഗോസിന്‍ ആണെന്നാണ് പറയുന്നത്. ക്രെംലിന്‍സ് ഷെഫ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പ്രിയപ്പെട്ട റെസ്റ്ററന്റ് നടത്തിയിരുന്ന ഇദ്ദേഹത്തിന് കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ കാറ്ററിംഗ് കരാറുകള്‍ കിട്ടിയിരുന്നതായി പറയുന്നു. 2008ല്‍ ദിമിത്രി മെദ്മദെവിന്റെ പ്രസിഡന്‍ഷ്യല്‍ ഇനോഗുരേഷന് കാറ്ററിംഗ് നടത്തിയത് പ്രിഗോസിന്‍ ആയിരുന്നു. റഷ്യന്‍ ആര്‍മിക്ക് വേണ്ടിയും മോസ്‌കോയിലെ സ്്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുമുള്ള പദ്ധതികളുടെ കരാറുകള്‍ പ്രിഗോസിനാണ് കിട്ടിയിരുന്നത്. സിറിയയില്‍ പ്രവര്‍ത്തിക്കുന്നതായി കരുതുന്നതും ക്രെംലിനുമായി ബന്ധമുള്ളതുമായ സ്വകാര്യ സൈനിക കോണ്‍ട്രാക്ടറായ വാഗ്നര്‍ ഗ്രൂപ്പുമായി പ്രിഗോസിന് ബന്ധമുണ്ട്. ഈ കമ്പനിക്ക് ജൂലായില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം ആരോപണങ്ങള്‍ അസംബന്ധമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. 13 പേര്‍ ഇത്തരത്തില്‍ ഗൂഢാലോചന നടത്തി എന്ന് പറയുന്നത് അസംഭവ്യമാണ് എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ അഭിപ്രായപ്പെട്ടു. ഈ പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ചിട്ട് പറയാം എന്നായിരുന്നു പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം. അമേരിക്കക്കാര്‍ എല്ലായ്‌പ്പോളും അവര്‍ ആഗ്രഹിക്കുന്നത് മാത്രം കാണുന്നവരാണെന്നും പ്രിഗോസിന്‍ അഭിപ്രായപ്പെട്ടു.

ഒരു ഘട്ടത്തില്‍ ഈ ഓപ്പറേഷന്റെ മാസ ബജറ്റ് 1.25 മില്യണ്‍ ഡോളറായിരുന്നു (ഏതാണ്ട് എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ). സാലറി, ബോണസ് ഇനത്തില്‍ ഇത് ചിലവായി. ട്രംപ് അനുകൂലികളായും എതിര്‍ക്കുന്നതായി പറയുന്ന Black Lives Matter പോലുള്ള സംഘങ്ങളായും റഷ്യക്കാര്‍ പ്രവര്‍ത്തിച്ചിരുന്നു. ട്രംപ് വിരുദ്ധ വോട്ടുകള്‍ വിഘടിപ്പിക്കുന്നതിനായി ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റീനിനെ പിന്തുണച്ചും ഇവര്‍ രംഗത്തെത്തിയിരുന്നതായി ഹിലരി ക്ലിന്റന്‍ അനുകൂലികള്‍ ആരോപിക്കുന്നുണ്ട്.

2016 ഓഗസ്റ്റില്‍ ഫ്‌ളോറിഡയിലെ ട്രംപിന്റെ പ്രചാരണ മാനേജര്‍മാരുമായി @donaldtrump.com വഴി റഷ്യന്‍ സംഘം ഇ മെയില്‍ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ട്രംപ് അനുകൂല റാലികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇവന്റുകള്‍ പ്രൊമോട്ട് ചെയ്യുന്നതിനായി സോഷ്യല്‍മീഡിയ പരസ്യങ്ങള്‍ കൊണ്ടുവന്നു. വംശീയ ന്യൂനപക്ഷങ്ങളെ വോട്ടെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. “Woke Blacks” എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. 2016 നവംബറില്‍ “United Muslims of America” എന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ മുസ്ലീങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി പ്രചാരണം നടത്തി. കാലിഫോര്‍ണിയയിലെ സാന്റ പോള സ്വദേശിയായ റിച്ചാര്‍ഡ് പിനെഡോ എന്ന യുവാവും തിരഞ്ഞെടുപ്പ് തട്ടിപ്പില്‍ പങ്ക് വഹിച്ചതായി സ്‌പെഷല്‍ കോണ്‍സലിന്റെ ഓഫീസ് പറയുന്നു. കുറ്റക്കാരെ വിട്ടുകിട്ടണമെന്ന് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്ബിഐയോട് കള്ളം പറഞ്ഞതായി വ്യക്തമായ ട്രംപിന്റെ രണ്ട് പ്രചാരണ ഉപദേഷ്ടാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Next Story

Related Stories