TopTop
Begin typing your search above and press return to search.

പള്ളിക്ക് പകരം സിനിമ തീയറ്ററുണ്ടാക്കുന്നു, നിരീശ്വരവാദികള്‍ക്ക് വേണ്ടി അഴിഞ്ഞാടുന്നു: സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ ക്വെയ്ദ

പള്ളിക്ക് പകരം സിനിമ തീയറ്ററുണ്ടാക്കുന്നു, നിരീശ്വരവാദികള്‍ക്ക് വേണ്ടി അഴിഞ്ഞാടുന്നു: സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി അല്‍ ക്വെയ്ദ

സൗദി അറേബ്യയുടെ ഭരണം നിയന്ത്രിക്കുന്ന പരിഷ്‌കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരെ അല്‍ ക്വയ്ദ രംഗത്ത്. പള്ളികള്‍ക്ക് പകരം സിനിമാ തിയേറ്ററുകള്‍ നിര്‍മ്മിക്കുന്ന നയസമീപനമാണ് സല്‍മാന്റേത് എന്ന ആരോപണത്തോടെയാണ് കഴിഞ്ഞ ദിവസം അല്‍ ക്വയ്ദ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. സിനിമാശാലകളെ പുനരുജ്ജീവിപ്പിക്കുക, സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദം നല്‍കുക തുടങ്ങിയ അദ്ദേഹത്തിന്റെ വിപ്ലവകരമായ തീരുമാനങ്ങളാണ് ഇസ്ലാമിക തീവ്രവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

മത മേലധ്യക്ഷന്മാരുടെ പുസ്തകങ്ങള്‍ക്ക് പകരം കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള നിരീശ്വരവാദികളുടേയും മതേതരവാദികളുടേയും അസംബന്ധങ്ങളാണ് സൗദി കിരീടാവകാശി പിന്തുടരുന്നതെന്നും അധാര്‍മികതയ്ക്കും അഴിമതിക്കും വാതില്‍ തുറന്നുകൊടുക്കുന്ന നയസമീപനമാണ് അദ്ദേഹത്തിന്റെതെന്നും അല്‍ ക്വയ്ദ പറയുന്നു. യെമനിലെ സങ്കീര്‍ണ്ണമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സുന്നി ജിഹാദിസ്റ്റ് ഗ്രൂപ്പായ അല്‍ ക്വയ്ദ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ പിടിമുറുക്കുന്നത്.

തീര്‍ഥാടന നഗരമായ മക്കയ്ക്കടുത്തുള്ള ജിദ്ദയില്‍ വച്ച് കഴിഞ്ഞ മാസം സംഘടിപ്പിച്ച ഗുസ്തി മത്സരത്തേയും അല്‍ ക്വയ്ദ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 'മുസ്ലീം പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചുകൂടിയ സ്ഥലത്താണ് അവിശ്വാസികളായ വിദേശികളുടെ സ്വകാര്യഭാഗങ്ങള്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള മത്സരം നടന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണകൂടം അത് തടഞ്ഞില്ല. സിനിമകള്‍ക്കും സര്‍ക്കസുകള്‍ക്കും പുറമേ എല്ലാ രാത്രികളിലും സംഗീത പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു' എന്ന് അവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഏതാണ്ട് 20 ലക്ഷം ആളുകളാണ് യമനിലെ യുദ്ധത്തില്‍ പലായനം ചെയ്തതെന്നാണ് യു.എന്നിന്റെ കണക്കുകള്‍ പറയുന്നത്. പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ആയിരക്കണക്കിന് പേര്‍ മരിച്ചുവീണു. സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞു. 2015ല്‍ സൗദി അറേബ്യ കൂടി പങ്കാളികളായതോടെയാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. യമനിലെ പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാരിനെ പുന:സ്ഥാപിക്കാന്‍ വേണ്ടി ഹൂതി വിമതര്‍ക്കെതിരേയാണ് സൗദി യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. മന്‍സൂര്‍ ഹാദിയെ നാടുകടത്തി ഹൂതി വിമതര്‍ മേഖല കൈയടക്കിയതോടെ സാധാരണക്കാരായ ലക്ഷക്കണക്കിന് പൗരന്മാര്‍ നാടുകടത്തപ്പെട്ടു. എന്നാല്‍ തങ്ങള്‍ സാധാരണക്കാരെ ഉദ്ദേശിച്ചല്ല യുദ്ധം ചെയ്തതെന്നും, ഇറാനുമായി ബന്ധമുള്ള ഹൂതി സൈന്യവുമായിട്ടായിരുന്നു തങ്ങളുടെ പോരാട്ടമെന്നുമാണ് സൗദി ഭാഷ്യം.

http://www.azhimukham.com/foreign-dissent-prince-khalid-bin-farhan-to-topple-salman-from-prower-in-saudi/

http://www.azhimukham.com/trending-saudi-crown-prince-salman-approves-jews-right-in-israel/

http://www.azhimukham.com/world-saudi-women-should-have-choice-whether-to-wear-abaya-crown-prince/

http://www.azhimukham.com/foreign-newyorktimes-interview-princesalman-saudiarabia/

http://www.azhimukham.com/international-saudi-arabia-crown-prince-mohammed-bin-salman-internal-conflicts-royal-family-mohammed-bin-nayef-us-qatar/


Next Story

Related Stories