വിദേശം

ബംഗ്ലാദേശി സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍ സഫര്‍ ഇഖ്ബാലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തീവ്രവാദ സംഘടനകളുടെ ഭാഗമായവരാണ് ആക്രമണം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ സംശയിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ നിരന്തരം ശക്തമായ വിമര്‍ശനം നടത്തുന്നയാളാണ് പ്രൊഫ.ഇഖ്ബാല്‍.

ബംഗ്ലാദേശിലെ ജനപ്രിയ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍ മുഹമ്മദ് സഫര്‍ ഇഖ്ബാലിനെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്ക് പിന്നിലാണ് കുത്തേറ്റത്. ഷാ ജലാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് സഫര്‍ ഇഖ്ബാല്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമിയെ വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ പിടികൂടിയെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ആക്രമണത്തിന് പിന്നിലെ കാരണമോ വ്യക്തമല്ല. തീവ്രവാദ സംഘടനകളുടെ ഭാഗമായവരാണ് ആക്രമണം നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ സംശയിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ നിരന്തരം ശക്തമായ വിമര്‍ശനം നടത്തുന്നയാളാണ് പ്രൊഫ.ഇഖ്ബാല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍