വിദേശം

റഷ്യയേക്കാള്‍ അപകടകാരി ചൈന: സിഐഎ തലവന്‍ ബിബിസിയോട്

പാശ്ചാത്യലോകത്തേയ്ക്കുള്ള ഈ കടന്നുകയറ്റത്തില്‍ റഷ്യയേക്കാള്‍ ഒരു പടി മുന്നിലാണ് ചൈനയെന്നും സിഐഎ തലവന്‍ അഭിപ്രായപ്പെട്ടു. യുഎസ് വാണിജ്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും വരെ ചൈനീസ് ചാരവൃത്തങ്ങള്‍ നുഴഞ്ഞുകയറുന്നു.

റഷ്യയെ പോലെ തന്നെ വലിയ ഭീഷണിയായിട്ടാണ് ചൈനയേയും തങ്ങള്‍ കാണുന്നതെന്ന് സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മൈക്ക് പോംപിയോ ഇക്കാര്യം പറയുന്നത്. പാശ്ചാത്യലോകത്തേയ്ക്കുള്ള ഈ കടന്നുകയറ്റത്തില്‍ റഷ്യയേക്കാള്‍ ഒരു പടി മുന്നിലാണ് ചൈനയെന്നും സിഐഎ തലവന്‍ അഭിപ്രായപ്പെട്ടു. യുഎസ് വാണിജ്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും വരെ ചൈനീസ് ചാരവൃത്തങ്ങള്‍ നുഴഞ്ഞുകയറുന്നു. യുകെയിലും യൂറോപ്പിലും അവര്‍ നുഴഞ്ഞുകയറുന്നു. സിഐഎ തലവനാകുന്നതിന് മുമ്പ് തീവ്ര യാഥാസ്ഥിതികനായ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായിരുന്നു മൈക്ക് പോംപിയോ.

2018 നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് താറുമാറാക്കാന്‍ റഷ്യ ശ്രമിക്കുമെന്ന് പോംപിയോ അഭിപ്രായപ്പെട്ടു. യുഎസിലും യൂറോപ്പിലും റഷ്യന്‍ നുഴഞ്ഞുകയറ്റം അനുസ്യൂതം തുടരുകയാണ്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആണവ മിസൈലുകള്‍ ഉപയോഗിച്ച് ഉത്തരകൊറിയ അമേരിക്കയെ ആക്രമിക്കാനിടയുണ്ടെന്നും പോംപിയോ പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഹാംക്കിംഗ് അടക്കമുള്ള ഇടപെടലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ കൂടുതല്‍ ഭീഷണി ചൈനീസ് ഇടപെടലുകളാണെന്ന് സിഐഎ മേധാവിയുടെ പ്രസ്താവന ശ്രദ്ധേയമാണ്.

മൈക്ക് പോംപിയോ – അഭിമുഖം (ബിബിസി)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍