TopTop
Begin typing your search above and press return to search.

യുഎസ് ന്യൂസ് റൂമില്‍ വെടിവയ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസ് ന്യൂസ് റൂമില്‍ വെടിവയ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ മേരിലാന്റില്‍ ഒരു പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിലുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പ് നടത്തിയയാളെ കസ്റ്റഡിയിലെടുത്തതായി കൗണ്ടി എക്‌സിക്യൂട്ടീവ് സ്റ്റീവ് ഷൂ അറിയിച്ചു. വെടിവയ്പ് നടന്ന കാപ്പിറ്റല്‍ ഗസറ്റ് ബില്‍ഡിംഗില്‍ പൊലീസ് പരിശോധന തുടരുകയാണ്. കെട്ടിടത്തിന് സമീപത്ത് നിന്ന് മാറിനില്‍ക്കാന്‍ പ്രദേശവാസികളോട് പൊലീസ് ട്വിറ്റര്‍ വഴി അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംഭവം അറിയിച്ചതായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ലിന്‍ഡ്‌സെ വാള്‍ട്ടേര്‍സ് അറിയിച്ചു.


Next Story

Related Stories