TopTop
Begin typing your search above and press return to search.

സാൻഡ്‌വിച്ച് കൊടുക്കാൻ വൈകി, ഉപഭോക്താവ് വെയിറ്ററെ വെടിവച്ചു കൊന്നു

സാൻഡ്‌വിച്ച് കൊടുക്കാൻ വൈകി, ഉപഭോക്താവ് വെയിറ്ററെ വെടിവച്ചു കൊന്നു

സാൻഡ്‌വിച്ച് കൊടുക്കാൻ വൈകിയതിന് ഉപഭോക്താവ് വെയിറ്ററെ വെടിവച്ചു കൊന്നു. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നഗരമായ നോയിസി-ലെ-ഗ്രാൻഡിലെ ഒരു പിസ്സാ ഷോപ്പിൽ വെച്ചാണ് ആക്രമണം നടന്നത്. വെയിറ്റർ സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.

കൃത്യം നടന്നയുടൻ തോക്കുധാരിയായ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് കൊലപാതകത്തിന് കേസെടുത്തു. പുതുതായി തുറന്ന ഷോപ്പാണ് അതെന്നും ആദ്യമായാണ് ആ പ്രദേശത്ത് അത്തരമൊരു സംഭവം നടക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. 'ഒരു സാൻഡ്‌വിച്ചിനുവേണ്ടിയാണോ ഒരു മനുഷ്യനെ കൊന്നു കളഞ്ഞതെന്ന്' നാട്ടുകാർ ആശ്ചര്യത്തോടെ ചോദിക്കുന്നു.


Next Story

Related Stories