UPDATES

വിദേശം

ചില്ലറ കാശൊന്നുമല്ല ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹു ഭക്ഷണത്തിനുവേണ്ടി ചെലവാക്കിയത്

പൊതുപണം ദുരുപയോഗംചെയ്തുവെന്ന കേസിൽ സാറാ നെതന്യാഹു കുറ്റക്കാരിയാണെന്ന് കോടതി

പൊതുപണം ദുരുപയോഗംചെയ്തുവെന്ന കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭാര്യ സാറാ നെതന്യാഹു കുറ്റക്കാരിയാണെന്ന് കോടതി. വിശ്വാസവഞ്ചനയ്ക്ക് തനിക്കെതിരേ കേസെടുക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കുറ്റത്തില്‍ സാറയെ കുറ്റവിമുക്തയാക്കിയ കോടതി സാറയോട് 15,000 ഡോളർ പിഴയടക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇതോടെ നെതന്യാഹുവിന്‍റെ കുടുംബത്തിനെതിരായ കേസുകളിലൊന്ന് അവസാനിച്ചു. എന്നാല്‍ നെതാന്യാഹുവിനെതിരെയുള്ള അഴിമതിയാരോപണവുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ഈ വര്‍ഷാവസാനം കോടതി പരിഗണിക്കുന്നത്. ഒരുപക്ഷെ അത് അദ്ദേഹത്തിന്‍റെ ദശാബ്ദത്തോളം നീണ്ട പൊതുജീവിതം അവസാനിപ്പിച്ചേക്കാം. തടവ്‌ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങേളെയും നെതന്യാഹു തള്ളിക്കളയുകയാണ്.

ചില്ലറ കാശൊന്നുമല്ല സാറാ നെതന്യാഹു ഭക്ഷണത്തിനുവേണ്ടി ചെലവാക്കിയിരുന്നത്. 2010 മുതല്‍ 2013 വരെ സാറാ ഭക്ഷണത്തിനുവേണ്ടി ചെലവഴിച്ചത് ഒരു ലക്ഷം ഡോളറാണ്. വീട്ടില്‍ത്തന്നെ മുഴുവന്‍ സമയവും പാചകക്കാരനുണ്ടായിട്ടാണ് ഈ ഭക്ഷണധൂര്‍ത്ത്. അത് പ്രകാരം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളായിരുന്നു സാറക്കെതിരെ ചുമത്തിയിരുന്നത്. ജറുസലേം മജിസ്ട്രേറ്റ് കോടതിയില്‍ അവര്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു. ഓവർസ്പെൻഡിംഗ് ചാർജ് കോടതി 50,000 ഡോളറായി കുറച്ചു. മുൻ കെയർടേക്കറായ എസ്രാ സൈഡോഫിനും കോടതി 3,000 ഡോളർ പിഴ ചുമത്തി.

പൊതു സമക്ഷമുള്ള സൂക്ഷ്മമായ അന്വേഷണത്തില്‍ തന്‍റെ കക്ഷി ഒരുപാട് അപമാനിക്കപ്പെട്ടുവെന്നും, നാലുവർഷംകൊണ്ട് ഒരുപാട് നിന്ദിക്കപ്പെട്ടുവെന്നും സാറയുടെ അഭിഭാഷകനായ യോസി കോഹൻ കോടതിയില്‍ പറഞ്ഞു. അതേസമയം, സാറയുടെ പ്രവൃത്തിയിൽ ഒരിക്കലും തെറ്റുണ്ടായിട്ടില്ലെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നത്.

നെതന്യാഹു കുടുംബത്തിനെതിരേ ആര്‍ഭാട ജീവിതത്തിന്‍റെ പേരില്‍ മുമ്പും ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഒദ്യോഗിക വസതിയിലെ ജീവനക്കാരോട് സാറയുടെ പെരുമാറ്റവും വലിയ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. വീട്ടിലെ ചീഫ് കെയര്‍ടേക്കര്‍ മെനി നഫ്താലി മോശം പെരുമാറ്റത്തിന് സാറയ്ക്ക് എതിരേ ആദ്യം പരാതി നല്‍കിയത്. ഈ കേസില്‍ നഷ്ടപരിഹാരമായി കെയര്‍ടേക്കര്‍ക്ക് 32 ലക്ഷം രൂപ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. സാറായുടെ പിങ്ക് ഷാംപെയ്ന്‍ പ്രിയവും ആഡംബര ജീവിതവും സംബന്ധിച്ച് മെനി മെഫ്താലി അന്ന് തുറന്നുപറഞ്ഞിരുന്നു.

Read More: ‘ഇരയ്‌ക്കൊപ്പം നില്‍ക്കാതെ പി കെ ശശി എന്താണോ പറയുന്നത് അത് നടപ്പാക്കുന്നു’; എം എല്‍ എയില്‍ നിന്നും ലൈംഗികാതിക്രം നേരിട്ട ഡിവൈഎഫ്ഐ നേതാവ് സൗമ്യ രാജ് തുറന്നു പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍