UPDATES

വിദേശം

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാന്‍ കണ്ട വന്‍ ദുരന്തങ്ങളിലൊന്ന്; ക്യോട്ടോ അനിമേഷന്‍ സ്റ്റുഡിയോയില്‍ കത്തിയമര്‍ന്നത് 33 പേര്‍

41 കാരനായ അക്രമി പെട്രോള്‍ സ്‌പ്രേ ചെയ്ത ശേഷം തീയ്യിടുകയായിരുന്നു

ജപ്പാനിലെ ക്യോട്ടോയില്‍ ഒരു അനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടതിനെ തുടർന്ന് 33 പേർ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. 41 കാരനായ അക്രമി പെട്രോള്‍ സ്‌പ്രേ ചെയ്ത ശേഷം തീയ്യിടുകയായിരുന്നെന്നാണ് വിവരം. പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിൽ ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.

ദുരന്തം നടക്കുമ്പോള്‍ 70 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ജനലുകളില്‍നിന്നു കട്ടിയുള്ള വെളുത്ത പുകയും തീയും പുറത്തേക്കു വരുന്നതുകണ്ട്‌ ആളുകള്‍ പരിഭ്രാന്തരായി. അക്രമിക്ക് ആനിമേഷന്‍ സ്റ്റുഡിയോയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സ്ഥാപനത്തോട് എന്തോ വിരോധമുള്ളതുപോലെയാണ് അയാള്‍ പെരുമാറിയതെന്ന് ദൃസാക്ഷികള്‍ പറയുന്നു. തീപിടിത്തത്തിനിടെ നിലത്തുവീണ അക്രമി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെന്നും സ്റ്റുഡിയോയിലെ ചിലര്‍ അയാളെ പിന്തുടർന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പ്രതി 40 ലിറ്റർ (ഒമ്പത് ഗാലൻ) പെട്രോൾ അടുത്തുള്ള പെട്രോൾ സ്റ്റേഷനിൽ നിന്നും വാങ്ങിയതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനം കൊണ്ടുവന്ന രണ്ട് കണ്ടെയ്നറുകൾ പിന്നീട് തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, അടുത്തിടെ കമ്പനിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി ഇമെയിലുകൾ ലഭിച്ചതായി ക്യോട്ടോ ആനിമേഷൻ ഡയറക്ടർ ഹിഡാക്കി ഹട്ട പറഞ്ഞു.

ക്യോആനി എന്നറിയപ്പെടുന്ന ക്യോട്ടോ ആനിമേഷൻ 1981-ലാണ് സ്ഥാപിതമായത്. കെ-ഓൺ, മെലഞ്ചോലി ഓഫ് ഹരുഹി സുസുമിയ തുടങ്ങിയ ജനപ്രിയ ആനിമേഷൻ ഷോകളുടെ നിര്‍മ്മാതാക്കളാണ്. എ സൈലന്റ് വോയ്‌സെന്ന ഫീച്ചർ ആനിമേഷനും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ക്യോആനിയുടെ സീരീസുകളിലൊന്നായ വയലറ്റ് എവർഗാർഡൻ നെറ്റ്ഫ്ലിക്സ് ആഗോള വിപണിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Read More: 14 കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റുക; അതിരൂപത ആസ്ഥാനത്തിനകത്ത് ഉപവാസ സമരവുമായി വൈദികര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍