പ്രിയ ആരാധകരെ, നിങ്ങളുടെ നായകന്‍ സ്ത്രീകളെ വണ്ടിയോടിക്കാന്‍ അനുവദിക്കും, പക്ഷേ അയാളൊരു യുദ്ധക്കുറ്റവാളി കൂടിയാണ്

2015 മുതല്‍ സൌദി നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ ആയിരക്കണക്കിന് നിരായുധരായ മനുഷ്യരെ ശവമടക്കുകളിലും വിവാഹങ്ങളിലും ബോംബിട്ട് കൊല്ലുക മാത്രമല്ല, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അങ്ങാടികള്‍, പണിശാലകള്‍, വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, പാര്‍പ്പിടപ്രദേശങ്ങള്‍ എന്നിവയെല്ലാം ബോംബിട്ട് തകര്‍ക്കുകയാണ്.