വിദേശം

ഇന്റര്‍പോള്‍ ചീഫിനെ കാണാനില്ല!

കുടുംബത്തോടൊപ്പം ഇന്റര്‍പോളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്

രാജ്യാന്തര അനന്വേഷണ ഏജന്‍സി ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ കാണാനില്ല. സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെയാണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബത്തോടൊപ്പം ഇന്റര്‍പോളിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 29-ന് ചൈനയിലേക്ക് പുറപ്പെട്ട ശേഷം മെങ് ഹോങ്‌വെയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുടുംബത്തിനും വിവരമൊന്നുമില്ല.

ഫ്രഞ്ച് അന്വേഷണസംഘവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളില്‍ നിന്ന് അറിയുന്നത് ഫ്രാന്‍സില്‍ നിന്ന് തന്നെയാണ് മിങ് ഹോങ്‌വെയെ കാണാതായിരിക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

64-കാരനായ മിങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി മിനിസ്റ്ററായിരുന്നു മിങ്. 2016 നവംബറിലാണ് മെങ് ഇന്റര്‍പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഐഎസിന്റെ ലൈംഗിക അടിമ; ഇപ്പോള്‍ നോബേല്‍ ജേതാവ്; നാദിയ മുറാദിന്റെ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല/ വീഡിയോ

ഇതുപോലൊരു കഥയുള്ള അവസാനത്തെ പെണ്‍കുട്ടിയായിരിക്കും ഞാന്‍-നാദിയ മുറാദ്

‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’; യതി അന്നേ പറഞ്ഞു

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍