വിദേശം

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു! വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞത് സത്യമോ?

അമേരിക്ക ഇന്നലെ രാവിലെ ഉണര്‍ന്നത് അവരുടെ ഏറ്റവും വിശ്വസ്ത പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഈ ഞെട്ടിപ്പിക്കുന്ന തലക്കെട്ട് വായിച്ചാണ്.

‘ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു’ അമേരിക്ക ഇന്നലെ രാവിലെ ഞെട്ടി ഉണര്‍ന്നത് അവരുടെ ഏറ്റവും വിശ്വസ്ത പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഈ ഞെട്ടിപ്പിക്കുന്ന തലക്കെട്ട് വായിച്ചാണ്. കണ്ടവരുടെ ഒക്കെ ഉറക്ക ചടവ് പോലും പോയി. പെട്ടെന്ന് ഇതിപ്പോ.. എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പത്രത്തിന്റെ തീയതി ശ്രദ്ധിക്കുന്നത്. 2019 മെയ് 1 എന്ന് എഴുതിയ ഒരു വ്യാജ പത്രമാണ് അവരുടെ കയ്യിലിരിക്കുന്നത്.

യഥാര്‍ത്ഥ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അതെ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയില്‍, അതെ തരത്തിലുള്ള ടൈറ്റിലില്‍ ആണ് മെയ് 1 എന്ന് തീയതി രേഖപ്പെടുത്തിയ വ്യാജ പത്രം പുറത്തിറങ്ങിയത്. ജനാധിപത്യ വിശ്വാസികളായ ഓരോ അമേരിക്കക്കാരനും രാവിലെ ഉണരുമ്പോള്‍ വായിക്കാന്‍ കൊതിച്ച വാര്‍ത്തകളാണ് ആ വ്യാജ പത്രത്തില്‍ ഉണ്ടായിരുന്നത്. ആദ്യ പേജില്‍ വെണ്ടയ്ക്ക വലുപ്പത്തില്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്ന ട്രംപിനെ ഭാവന ചെയ്ത കഥകള്‍ മെനയുന്ന പത്രത്തിന്റെ ഉള്‍പേജുകളില്‍ പൊതുവായ ചില രാഷ്ട്രീയ വാര്‍ത്തകളും ഉണ്ടായിരുന്നു. മിക്കവാറും വാര്‍ത്തകളൊക്കെ സ്ത്രീകളുടെ പേരുകളിലാണ് അച്ചടിച്ചിട്ടുള്ളത്. പേരുകളെല്ലാം വ്യാജമാണെന്ന് ഊഹിക്കാവുന്ന തരത്തിലുള്ളവയായിരുന്നു..

മാത്രവുമല്ല വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാക്കിയിരുന്നു. ആരാണ് ഈ വ്യാജ പത്രത്തിന് പിന്നില്‍? എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. മുന്‍പ് തന്നെ ന്യൂ യോര്‍ക്ക് ടൈംസ് ന്റെ മാതൃകയില്‍ വ്യാജ പത്രം അച്ചടിച്ച ആക്ടിവിസ്‌റ് സംഘം ”മൂവ് ഓണ്‍” നെയാണ് ആദ്യം എല്ലാവരും സംശയിച്ചത്. എന്നാല്‍ തങ്ങള്‍ക്കും ഈ വാര്‍ത്ത കേള്‍ക്കാനും പറയാനുമൊക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇത് ചെയ്തത് ഞങ്ങള്‍ അല്ല എന്ന ഈ ഗ്രൂപ്പ് ട്വിറ്ററില്‍ തുറന്നെഴുതി.

ഇത്തരത്തില്‍ ലോകം ഇങ്ങനെ ആകാഷയോടെ നില്‍ക്കുമ്പോഴാണ് ‘എസ് മെന്‍’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് അതെ ആ പത്രത്തിന് പിന്നില്‍ ഞങ്ങളാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ട്രംപിന്റെ ഭരണത്തോടുള്ള കടുത്ത അതൃപ്തികൊണ്ടാണ്ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 പേര്‍ ഈ വ്യാജപത്രത്തിന്റെ ഡിസൈന്‍ ചെയ്യാനും 25 പേര്‍ ഇത് വിതരണം ചെയ്യാനും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ലേഖനങ്ങളെല്ലാം എഴുതിയത് എല്‍ ഇ കുഫ്മാനെ പോലുള്ള പ്രമുഖ ആക്ടിവിസ്റ്റുകളാണ്. ട്രംപ് ഭരണത്തില്‍ നിരാശയനുഭവിക്കുന്നവര്‍ക്ക് ഇത്തിരി നേരമെങ്കിലും സന്തോഷവും പ്രതീക്ഷയും നല്‍കാനാണ് ഈ പത്രം ഇറക്കിയതെന്നാണ് ഈ ഗ്രൂപ്പ് പറയുന്നത്.

തങ്ങളുടെ പേരും ഡിസൈനും അതുപോലെ കോപ്പിയടിച്ച ഈ ഗ്രോപ്പിനെതിരെ വാഷിംഗ്ടണ്‍ പോസ്റ്റ് എന്തുതരം നടപടിയാണ് സ്വീകരിക്കുന്നതെന്ന് കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ട്രംപിന്റെ സ്ഥാനമൊഴിയല്‍ വാര്‍ത്ത വന്ന പത്രം തങ്ങള്‍ അച്ചടിച്ചതല്ല എന്ന് മാത്രം ഈ പ്രമുഖ പത്രം ഔദ്യോഗികമായി അവരുടെ വായനക്കാരെ അറിയിച്ചിട്ടുണ്ട്.

*IANS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍