TopTop
Begin typing your search above and press return to search.

സൗദിയിൽ ക്രിസ്ത്യൻ പള്ളി പണിയുമെന്ന വാർത്ത തെറ്റ്: വത്തിക്കാൻ

സൗദിയിൽ ക്രിസ്ത്യൻ പള്ളി പണിയുമെന്ന വാർത്ത തെറ്റ്: വത്തിക്കാൻ

സൗദിയിൽ ക്രിസ്ത്യൻ പള്ളി പണിയും എന്ന വാർത്ത തെറ്റാണ് എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. ഈജിപ്റ്റിലെ ഒരു വാർത്ത ഏജൻസി ആണ് സൗദിയിൽ ക്രിസ്ത്യൻ പള്ളി പണിയാൻ വത്തിക്കാൻ ധാരണ ഉണ്ടാക്കിയതായി ആദ്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഈ വാർത്ത തെറ്റാണ് എന്നാണ് ഡെയിലി മെയിൽ വത്തിക്കാൻ പ്രതിനിധിയെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയയിൽ ക്രിസ്ത്യൻ പള്ളികൾ ഇല്ല. മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും ക്രിസ്ത്യൻ പള്ളികൾ ഉണ്ട്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിൽ നിന്നും ഫ്രഞ്ച് കര്‍ദിനാളായ ജീന്‍ ലൂയിസ് ടോറൻ സൗദി സന്ദർശിച്ചിരുന്നു.

മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനും ആണ് കരാറില്‍ ഒപ്പു വച്ചത് എന്നാണ് വാർത്ത പുറത്തു വന്നത്.

അക്രമവും തീവ്രവാദവും ഇല്ലാതാക്കി ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനു വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിനാണ് കരാര്‍ ലക്ഷ്യമിടുന്നത് എന്നാണ് വാർത്ത.


Next Story

Related Stories