വിദേശം

490 കോടി ഡോളര്‍ കള്ളപ്പണം ഇന്ത്യയിലേക്ക് കൈമാറി: നവാസ് ഷരീഫിനെതിരേ അന്വേഷണത്തിന് ഉത്തരവ്

നിലവില്‍ നവാസ് ഷരീഫിനെതിരേ മൂന്ന് അഴിമതിക്കേസുകളുണ്ട്. പാനമ രേഖ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മൂന്ന് കേസുകളിലും ഷരീഫിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.

കള്ളപ്പണം വെളുപ്പിച്ച് ഇന്ത്യയിലേക്ക് കൈമാറിയെന്ന ആരോപണത്തില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ അന്വേഷണം നടത്താന്‍ ഉത്തരവ്. 490 കോടി ഡോളറിന്റെ കള്ളപ്പണം ഇന്ത്യയിലേക്ക് കൈമാറി വെളുപ്പിച്ചെന്ന കേസിലാണ് പാകിസ്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അന്വേഷണത്തിന് ഒരുങ്ങുന്നത്. പാകിസ്താനിലെ അഴിമതിവിരുദ്ധ വിഭാഗമാണ് (എന്‍എബി). നവാസ് ഷരീഫ് കള്ളപണം വെളുപ്പിച്ചെന്ന അരോപണം ഉന്നയിച്ച് പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

2016ലെ ലോകബാങ്കിന്റെ രാജ്യാന്തര സാമ്പത്തിക കൈമാറ്റ രേഖകളിലെ തിരിമറി സംബന്ധിച്ച ആരോപണങ്ങളിലും നവാസ് ഷരീഫിന്റെ പേര് പരാമര്‍ശിക്കുന്നതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരിക്കെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചതിലുടെ ഇന്ത്യന്‍ വിദേശ നാണ്യ വിനിമയത്തില്‍ വന്‍ ഉയര്‍ച്ച ഉണ്ടാക്കിയതായും ഇതിലൂടെ പാകിസ്താന് വന്‍ നഷ്ടം ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ നവാസ് ഷരീഫിനെതിരേ മൂന്ന് അഴിമതിക്കേസുകളുണ്ട്. പാനമ രേഖ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മൂന്ന് കേസുകളിലും ഷരീഫിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. ഇതുകൂടാതെ ലാഹോറിന് സമീപത്തെ സ്വന്തം എസ്റ്റേറ്റിലേക്ക് അനധികൃതമായി റോഡ് ഉണ്ടാക്കിയ സംഭവത്തിലും ഷരീഫിനെതിരേ കേസുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍