വിദേശം

ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പരമ്പര കൊലയാളിക്ക് വധശിക്ഷ

സൈനബ് അന്‍സാരിയുടെ കൊലപാതകം ആഗോളതത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു

പാകിസ്താനില്‍ വന്‍പ്രക്ഷോഭത്തിന് കാരണമായി തീര്‍ന്ന, ഏഴുവയസുകാരി സൈനബ് അന്‍സാരിയുടെ കൊലപാതകത്തിലെ പ്രതി ഇമ്രാന്‍ അലിക്ക് വധശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയാണ് ശനിയാഴ്ച അലിയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ ഉത്തരവിട്ടത്.

വീട്ടില്‍ നിന്നും മദ്രസയിലേക്ക് പോവുകയായിരുന്ന സൈനബിനെ പ്രതി കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നശേഷം ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. സൈനബിനെ കാണാതായി എന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലുദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം കിട്ടിയത്. ലഹോറിന്റെ കിഴക്കന്‍ നഗരമായ കസുറില്‍ നടന്ന ഈ അരുംകൊല പാകിസ്താനില്‍ വന്‍ പ്രതിഷേധത്തിനാണ് കാരണമായത്. ജനം തെരുവിലിറങ്ങി നടത്തിയ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടുപര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും സൈനബിന്റെ കൊലപാതകത്തില്‍ ശക്തമായി അപലപിച്ച് രാജ്യത്തെ സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും അടക്കം രംഗത്തു വന്നതോടെ ലോകശ്രദ്ധയിലേക്കും ഈ കൊലപാതകം വന്നിരുന്നു.

പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് 24 കാരനായ ഇമ്രാന്‍ അലി പിടിയിലാകുന്നത്. ഇയാള്‍ സൈനബിനു മുമ്പും ഇത്തരം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നു.

കുട്ടിക്ക് പരിചിതനായ ഒരാള്‍ ആയിരിക്കണം കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് ആദ്യമെ നിഗമനത്തില്‍ എത്തിയിരുന്നു. കിട്ടിയ സിസിടിവി ഫുട്ടേജില്‍ സൈനബ് ഒരാള്‍ക്കൊപ്പം വളരെ ശാന്തയായി നടന്നുപോകുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കുട്ടിയെ അറിയാവുന്ന ആരോ ആണ് കൂട്ടിക്കൊണ്ടു പോകുന്നതെന്ന് കരുതാന്‍ കാരണം. ആ നിലയിലുള്ള അന്വേഷണാണ് സൈനബിന്റെ അയല്‍വാസിയായ ഇമ്രാന്‍ അലിയിലേക്ക് എത്തുന്നത്. 2015 മുതല്‍ കസൂറില്‍ നിന്ന് പല പെണ്‍കുട്ടികളും കാണാതായിട്ടുണ്ടെന്ന് പരാതിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍