വിദേശം

അന്‍പതോളം നയതന്ത്ര വിദഗ്ധരെ തിരിച്ചുവിളിക്കാന്‍ റഷ്യ യുകെയോട് ആവശ്യപ്പെട്ടു

വരുന്ന ആഴ്ച 123 റഷ്യന്‍ നയതന്ത്ര വിദഗ്ധരെ കൂടി പുറത്താക്കുമെന്ന് അമേരിക്ക

മോസ്കോയും ലണ്ടനും തമ്മിലുള്ള നയതന്ത്ര യുദ്ധം തുടരുകയാണ് എന്ന സൂചന നല്‍കിക്കൊണ്ട് അന്‍പതോളം നയതന്ത്ര വിദഗ്ധരെ തിരിച്ചുവിളിക്കാന്‍ റഷ്യ യുകെയോട് ആവശ്യപ്പെട്ടു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനെയും മകള്‍ യൂലിയയെയും നാഡീ വിഷം ഉപയോഗിച്ച് റഷ്യ കൊല്ലാന്‍ ശ്രമിച്ചു എന്ന യുകെയുടെ ആരോപണത്തോടെ പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി ആരംഭിച്ചത്.

നേരത്തെ യുകെയുടെ 23 നയതന്ത്ര വിദഗ്ധരെ റഷ്യ പുറത്താക്കിയിരുന്നു. ശനിയാഴ്ച വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്കറോവ യുകെയുടെ 50ഓളം നയതന്ത്രവിദഗ്ധരെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങളോട് പറഞ്ഞു. 23 റഷ്യന്‍ നയതന്ത്ര വിദഗ്ധരെ പുറത്താക്കിക്കൊണ്ട് യു കെയാണ് നയതന്ത്ര തലത്തിലുള്ള പ്രതിസന്ധിക്ക് തുടക്കമിട്ടത്. പിന്നീട് അമേരിക്ക 60 നയതന്ത്രവിധ്ഗ്ധരെ പുറത്താക്കി. വരുന്ന ആഴ്ച 123 പേരെ കൂടി പുറത്താക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു.

കാനഡ, ആസ്ട്രേലിയ, 18 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, 7 യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങള്‍ എന്നിവയാണ് റഷ്യന്‍ നയതന്ത്ര വിദഗ്ധരെ പുറത്താക്കിയ മറ്റ് രാജ്യങ്ങള്‍. അമേരിക്ക ഉള്‍പ്പെടെ ഈ രാജ്യങ്ങള്‍ എല്ലാം കൂടി 123 റഷ്യന്‍ നായതന്ത്ര വിദഗ്ധരെ പുറത്താക്കിക്കഴിഞ്ഞു. ഇതിന് തൊട്ടുപിന്നാലെ ഇത്ര തന്നെ എണ്ണം നയതന്ത്ര വിദഗ്ധരെ പുറത്താക്കിക്കൊണ്ട് റഷ്യയും തിരിച്ചടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍