കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത സൗദി അറേബ്യന്‍ വനിതാവകാശ പ്രവര്‍ത്തകരുടെ വിചാരണ റിയാദിലെ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. ഡ്രൈവിംഗ് അവകാശത്തിനായി നടത്തിയ പ്രക്ഷോഭത്തിന്റെ അടക്കം പേരിലാണ് ഇവര്‍ കഴിഞ്ഞ വര്‍ഷം മേയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ലൈജെയ്ന് അല്‍ ഹാത്ലൂല്‍, അസീസ അല്‍ യൂസഫ്, ഇമാന് അല്‍ നഫ്ജാന്‍ ഹാത്തൂണ്‍ അല്‍ ഫാസി എന്നിവരടക്കം 10 സ്ത്രീകളെയാണ് വിചാരണ ചെയ്യുന്നത്. കോര്‍ട്ട് പ്രസിഡന്റ് ഇബ്രാഹിം അല്‍ സയ്യാരിയാണ് മാധ്യമങ്ങളേയും നയന്ത്രപ്രതിനിധികളേയും ഇക്കാര്യം അറിയിച്ചത്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമില്ല.
വിദേശത്തെ സൗദി വിരുദ്ധ ശക്തികളുടെ താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പുരുഷന്മാരേയും നാല് സ്ത്രീകളേയും അറസ്റ്റ് ചെയ്തിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. സൗദി മാധ്യമങ്ങള്‍ ഇവരെ രാജ്യദ്രോഹികളായും വിദേശരാജ്യങ്ങളുടെ ഏജന്റുമാരുമായും ചിത്രീകരിക്കുന്നതായി ദ ഗാര്ഡിയന് പറയുന്നു.
28 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളടക്കം 36 രാജ്യങ്ങള്‍ സൗദി അറേബ്യയോട് ഇവരെ വിട്ടയയ്ക്കാന് ആവശ്യപ്പെട്ടിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ടും സൗദി അധികൃതരോട് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ലെയ്ജെല് ഹാതൂല് അടക്കം ചിലരെ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചിരുന്നത്. ജയിലില്‍ ഇവരില്‍ പലരേയും പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. പലരേയും ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. അതേസമയം സൗദി അധികൃതര്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു.
ഹാതൂലിനെ നേരത്തെ രണ്ട് തവണ അറസ്റ്റ് ചെയ്തിരുന്നു. 2014ല്‍ സൗദി അറേബ്യയില്‍ നിന്ന് കാറോടിച്ച് യുഎഇയില്‍ പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇത്. 73 ദിവസം ജയിലില്‍ കഴിഞ്ഞതടക്കം. നഫ്ജാനും അസീസ യൂസഫും 2013ല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം വിലക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അവകാശം നല്‍കിയും സ്റ്റേഡിയങ്ങളില്‍ കായക മത്സരങ്ങള്‍ കാണാന്‍ പ്രവേശനം നല്‍കിയും മറ്റും പുരോഗമനപരമായ നടപടികളിലൂടെ അന്തരാഷ്ട്ര സമൂഹത്തിന്റെ പീതി പിടിച്ചുപറ്റിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രതിച്ഛായ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വിമത മാധ്യമപ്രവര്ത്തകന് ജമാന്‍ ഖഷോഗിയെ സൗദി ഏജന്റുമാര്‍ വധിച്ചിരുന്നു.