വിദേശം

ഖഷോഗിയെക്കുറിച്ച് ഉപദേശകനുമായി സംസാരിച്ചിരുന്നു: സൗദി കിരീടാവകാശി സല്‍മാനെതിരെ വീണ്ടും സിഐഎ

ഇസ്താംബുളിലെത്തിയ സംഘത്തിന്റെ നേതാവുമായി ഖത്താനി നിരന്തരം ബന്ധപ്പെട്ടിരുന്നു. അതേസമയം സല്‍മാനും ഖത്താനിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിട്ടില്ല.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെക്കുറിച്ച് ഉപദേശകനുമായി സൗദി കിരീടാവകാശി സല്‍മാന്‍ സംസാരിച്ചതിന് തെളിവുണ്ടെന്ന് സിഐഎ. 11 മെസേജുകള്‍ ഖഷോഗിയുമായി ബന്ധപ്പെട്ട് സല്‍മാന്‍ അയച്ചതായാണ് സിഐഎ പറയുന്നത്. സൗദ് അല്‍ ഖത്താനി എന്ന ഉപദേശകനാണ് സന്ദേശങ്ങള്‍ അച്ചത്. ഹൈക്ലാസിഫൈഡ് സിഐഎ അസസ്‌മെന്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

സല്‍മാനെതിരായ ഇന്റലിജന്‍സ് വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ വൈറ്റ് ഹൗസിനോട് യുഎസ് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഖഷോഗിയെ വധിക്കാന്‍ സൗദി ദൗത്യസംഘത്തെ നിയോഗിച്ചത് സല്‍മാന്‍ ആണെന്നതിന് തെളിവുകളുണ്ടെന്നാണ് സിഐഎ നേരത്തെ പറഞ്ഞിരുന്നത്. ദൗത്യസംഘത്തിന്റെ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഖത്താനി ആയിരുന്നു. ഇസ്താംബുളിലെത്തിയ സംഘത്തിന്റെ നേതാവുമായി ഖത്താനി നിരന്തരം ബന്ധപ്പെട്ടിരുന്നു. അതേസമയം സല്‍മാനും ഖത്താനിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിട്ടില്ല.

EXPLAINER: ജമാൽ ഖഷോഗിയുടെ കൊലപാതകം; സല്‍മാന്‍ രാജകുമാരന്റെ ‘പുരോഗമന’ മുഖംമൂടി അഴിഞ്ഞുവീഴുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍