വിദേശം

റിറ്റ്‌സ് കാള്‍ട്ടണ്‍: സൗദി രാജകുമാരന്മാര്‍ക്ക്‌ വേണ്ടി മറ്റൊരു കൊട്ടാരം – ആഡംബര ജയില്‍

Print Friendly, PDF & Email

ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കമുള്ളവര്‍ ഇവിടെ തടവില്‍ കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായന്‍ ബാകിര്‍ ബിന്‍ ലാദന്‍, അറബ് ചാനല്‍ നെറ്റ്‌വര്‍ക്കായ എംബിസിയുടെ ഉടമ വലീദ് അല്‍ ഇബ്രാഹിം തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

A A A

Print Friendly, PDF & Email

ലോകത്തെ ഏറ്റവും വലിയ ആഡംബര റിസോര്‍ട്ട് ഹോട്ടലുകളിലൊന്നാണ് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍. ഇപ്പോള്‍ ഇത് ജയില്‍ കൂടിയാണ്. കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാര കേന്ദ്രീകരണവും അതിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട അഴിമതി വിരുദ്ധ ബ്യൂറോയും 11 രാജകുമാരന്മാരെ തടവിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നൂറോളം അതിഥികളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. മന്ത്രിമാരും ഗവണ്‍മെന്റ് ഉദ്യാഗസ്ഥരുമടക്കം 500 പേര്‍ തടവിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങളായ അമ്പതോളം പേരാണ് റിറ്റ്‌സ് കാള്‍ട്ടണില്‍ തടവിലുള്ളത്.

ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കമുള്ളവര്‍ ഇവിടെ തടവില്‍ കഴിയുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായന്‍ ബാകിര്‍ ബിന്‍ ലാദന്‍, അറബ് ചാനല്‍ നെറ്റ്‌വര്‍ക്കായ എംബിസിയുടെ ഉടമ വലീദ് അല്‍ ഇബ്രാഹിം തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. മറ്റ് താമസക്കാരെ റിയാദിലെ മറ്റ് ഹോട്ടലുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചരിത്രത്തിലെ അപൂര്‍വമായ ആഡംബര കൂട്ട തടങ്കലാണ് സൗദിയില്‍ നടന്നിരിക്കുന്നത്. 52 ഏക്കറില്‍ പരന്നുകിടക്കുകയാണ് ഈ ആഡംബര റിസോര്‍ട്ട്. 600 വര്‍ഷത്തെ പഴക്കമുള്ള ഒലിവ് മരങ്ങളും പൂന്തോട്ടങ്ങളുമുണ്ട്. ഏതായാലും ഹോട്ടലിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് വിച്ഛേദിച്ചിരിക്കുകയാണ്.

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?ചിത്രങ്ങള്‍ കാണാം:

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍