TopTop

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം
പ്രൊഫ.മെഡ്‌വി അല്‍ - റഷീദി, മദ്ധ്യപൗരസ്ത്യദേശത്തെ കുറിച്ച് നിരന്തരം എഴുതുന്ന അക്കാദമിക പണ്ഡിതയാണ്. എല്‍എസ്ഇയിലെ മിഡ്ഡില്‍ ഈസ്റ്റ് സെന്ററിലെ വിസിറ്റിങ് പ്രൊഫസറുമാണ് അവര്‍. സൗദിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ അഴിമതിവിരുദ്ധ യുദ്ധത്തെ അവര്‍ വിശേഷിപ്പിച്ചത് "സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി" എന്നാണ്.

മെഡ് വി അല്‍-റഷീദിയുടെ ലേഖനത്തിലെ പ്രസക്തഭാഗം;

നവംബര്‍ 4 രാത്രി ശരിക്കും സൗദിയിലെ നീണ്ട കത്തികള്‍ എന്നാണ് വിശേഷിപ്പിക്കാനാവുക. മിത്താബ് ഇബ്‌നു അബ്ദുളളയെ ദേശീയ സുരക്ഷാ സേനയുടെ തലപ്പത്തു നിന്നും നീക്കം ചെയ്താണ് ഞായറാഴ്ച രാത്രി ആരംഭിച്ചത്. സൗദി രാജകുടുംബത്തേയും എണ്ണപ്പാടത്തേയും സംരക്ഷിക്കുന്നതിന് രൂപീകരിച്ച് ഗോത്രസേനയാണ് സൗദി നാഷണല്‍ ഗാര്‍ഡ്. മാത്രമല്ല, മിത്താബ് അന്തരിച്ച അബ്ദുളള രാജാവിന്റെ പുത്രനുമാണ്. 1960 കളില്‍ ബ്രിട്ടന്റെ സഹായത്തോടെ വിവിധ ഗോത്രങ്ങള്‍ പരസ്പരം ചേര്‍ന്ന് ഒരു രാജഭരണകൂടം ആയിത്തീരുമ്പോള്‍ ഗോത്ര സ്വഭാവത്തിലുളള സേന മാറി സൗദി നാഷണല്‍ ഗാര്‍ഡായി രൂപാന്തരം പ്രാപിക്കുകയായിരുന്നു. 1950കളിലും, 1960 കളിലും ഈജിപ്റ്റ്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ സൈനിക അട്ടിമറി നടന്നതിനെ തുടര്‍ന്ന് സൗദിയില്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ വ്യത്യസ്ത കിരിടാവാകാശികളുടെ നിയന്ത്രണത്തില്‍ പല അധികാര കേന്ദ്രങ്ങളാക്കി സൗദി ദേശീയ സുരക്ഷാ സേനയെ മാറ്റുകയായിരുന്നു.

എന്നാല്‍, 1960 കളില്‍ നിരവധി തവണ സൈനിക അട്ടിമറി ശ്രമങ്ങള്‍ നടന്നതിനാല്‍ ഫൈസല്‍ രാജാവ് -ഗോത്രസേന വീണ്ടും ഏകീകരിച്ചു. എസ്എഎന്‍ജി എന്ന പേരിലാണ് ഏകീകരിച്ചത്. അതെതുടര്‍ന്ന് അബ്ദുളള രാജാവിന് എന്നന്നേക്കുമായി അധികാര കുത്തക ലഭിച്ചക്കുകയായിരുന്നു. പിന്നീട് രാജകുടുംബവും ഗോത്രവര്‍ഗ്ഗവും ഉടമ-അടിമ (പാട്രെണ്‍-ക്ലൈന്റ്) ബന്ധം പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് അബ്ദുളളാ രാജാവിന്റെ മൂത്ത മകന്‍ മിത്താബ് സേനയുടെ തലപ്പത്ത് വന്നു. എന്നാല്‍ പുതിയ കിരിടാവകാശി മൂഹമ്മദ് ബിന്‍ സല്‍മാന്‍ കിഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് കിരീടാവകാശി ആയതോടെ സൗദിയുടെ എല്ലാ സേനവിഭാഗങ്ങളുടേയും കടിഞ്ഞാണ്‍ കൈക്കലാക്കാനുളള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. കരസേനയും മറ്റ് സുരക്ഷാസേനയും അദ്ദേഹം പിടിച്ചെടുത്തു. ഏറ്റവും ഒടുവില്‍ ശേഷിച്ചിരുന്നത് എസ്എഎന്‍ജി ആയിരുന്നു. അതിന്റെ തലപ്പത്ത് നിന്നും മിത്താബ് ഇബ്‌നു അബ്ദുളളയെ പുറത്താക്കിയതു വഴി സൈനിക അധികാരം പൂര്‍ണ്ണമായും ഇപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങളിലായി. സൈനിക ശക്തി മുഹമ്മദ് ബിന്‍ സല്‍മാന് കടുത്ത വെല്ലുവിളി ആയിരുന്നില്ല. അദ്ദേഹത്തിന്റെ മുതിര്‍ന്ന പിതൃസഹോദരപുത്രരുടെ നിയന്ത്രണം അവസാനിപ്പിച്ച് ഭരണ നേതൃത്വം പിടിച്ചടക്കുന്നതിനുവേണ്ടി അദ്ദേഹം ഏറെ സൂക്ഷ്മതയോടെ കരുക്കള്‍ നീക്കി വരികയായിരുന്നു. പക്ഷെ, അദ്ദേഹം ഇത്രയും കാത്തിരുന്നുവെന്നത് ആശ്ചര്യമായിരുന്നു.

http://www.azhimukham.com/world-saudiarabia-transition-from-dynasty-to-dictatorship/

അഭൂതപൂര്‍വ്വമായ ശുദ്ധികലശം
2015 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ വന്നതുമുതല്‍ തന്റെ സഹോദരനും യഥാര്‍ത്ഥ കിരിടാവകാശിയുമായി മുഹമ്മദ് ബിന്‍ നയീഫിനെ സ്ഥാനഭ്രഷ്ടനാക്കുകയും കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തെ വിട്ടുതടങ്കലിലാക്കുകയും ചെയ്തു. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുളള ശുദ്ധികലശമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുടുംബത്തില്‍ നടത്തികൊണ്ടിരിക്കുന്നത്. തന്റെ അധികാരം കൂടുതല്‍ ഉറപ്പിക്കുന്നതിനുവേണ്ടി രണ്ടാം തലമുറയിലെ മുതിര്‍ന്ന രാജകുമാരന്‍മാരെ ഒതുക്കാനുളള നീക്കങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തികൊണ്ടിരിക്കുന്നുത്.

അദ്ദേഹം, ഇപ്പോള്‍ തന്നെ രാജാവായിത്തീര്‍ന്നിരിക്കുകയാണ്. നിയമപരമായി അധികാരം ലഭിക്കുന്നതിനും മുമ്പെ തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജവാഴ്ച തുടങ്ങി. അദ്ദേഹത്തിനു ശരിക്കും രാജാവ് ആകണമെങ്കില്‍ അദ്ദേഹത്തിന്റെ പിതാവ് അതായത് ഇപ്പോഴത്തെ രാജാവ് സല്‍മാന്‍ പദവി രാജിവെയ്ക്കുകയോ തന്റെ ചെറിയ മകന്റെ ആഗ്രഹം അനുസരിച്ച് പദവി ത്യാഗം ചെയ്യുകയോ ചെയ്യണം. ഇപ്പോള്‍ സ്ഥാനഭ്രഷ്ടനാകുന്ന സുരക്ഷാ ഗാര്‍ഡ് മേധാവി മിത്താബ് ഒളിവിലേക്ക് പോകുമ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമ്പത്തുളള മറ്റുളള രാജകുമാരന്‍മാരിലാണ്. അവരുടെ പണം ഭാവിയില്‍ തന്റെ അധികാരത്തിനു തടസ്സം സൃഷ്ടിക്കുമോ എന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉറ്റുനോക്കുന്നത്.

http://www.azhimukham.com/kazhchpadu-can-saudi-change-as-mohammed-bin-salman-says-writing-v-musafar-ahammed/

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതി ഉണ്ടാക്കിയതായി രാജകല്‍പ്പന ഉണ്ടായതും 11 രാജകുമാരന്‍മാരെയും നിരവധി മന്ത്രിമാരേയും തടവിലാക്കിയ നടപടി വളരെ സ്വാഭാവികമായ നടപടിയല്ല. അത് തികച്ചും ആസൂത്രിതവും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗവുമാണ്. ആസൂത്രിതമായ ഒരു ശുദ്ധികലശത്തിന്റെ ഭാഗമാണത്. ഇപ്പോഴും തടവിലാക്കപ്പെട്ട രാജകുമാരന്‍മാരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശതകോടിശ്വരനായ സ്വകാര്യ നിക്ഷേപകന്‍ വലീദ് ബിന്‍ തലാല്‍ അതില്‍ ഉള്‍പ്പെടുന്നു. സൗദി ഹോള്‍ഡിങ് ലിമിറ്റഡിന്റെ ഉടമയായ അദ്ദേഹം ന്യുസ് കോര്‍പ്പ് ട്വിറ്റര്‍ എന്നിവയുടെ ഓഹരി ഉടമ കൂടിയാണ്. ധനാഢ്യരായ തലാല്‍ ഉള്‍പ്പെടെയുളള ധനാഢ്യരായ രാജകുമാരന്‍മാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എതിരായി പുറം രാജ്യങ്ങളില്‍ നിന്നും ഉപജാപം നടത്തുമോയെന്ന ആശങ്കയാണ് ഊ ശുദ്ധി കലശത്തിനു പിറകില്‍. ട്രംപ് യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ തിരുമാനിച്ചിരുന്നപ്പോള്‍ തന്നെ തലാല്‍ രാജകുമാരന്‍ അതിനെ വിമര്‍ശിച്ചു ട്വീറ്റ് ചെയ്തിരുന്നു. നിലവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരിക്കുന്ന വിഷന്‍ 2030 നെ അട്ടിമറിക്കാനുളള മിടുക്ക് തലാലിലുണ്ടെന്നതും അദ്ദേഹം ഉയര്‍ത്തുന്ന വെല്ലുവിളിയാണ്.

http://www.azhimukham.com/international-alwaleed-bin-talal-prominant-prince-purged-in-saudi/

Next Story

Related Stories