UPDATES

വിദേശം

യെമനിലെ മനുഷ്യാവകാശ ലംഘനം: സൗദിക്ക് യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ട സമയമായോ?

യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ അസന്തുലിതമായ നിലപാടാണ് യുഎന്‍ സ്വീകരിച്ച് പോരുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഹൂതി നേതാക്കളുടെ സ്വത്ത് മരവിപ്പിക്കുന്നുണ്ട്. അതേസമയം സൗദിയുടേയും സഖ്യകക്ഷി രാഷ്ട്രങ്ങളുടേയോ നേതാക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല.

സൗദി അറേബ്യയില്‍ സര്‍ക്കാര്‍ നിരവധി പരിഷ്‌കരണ തീരുമാനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. രാജ്യത്ത് സിനിമ തീയറ്ററുകള്‍ വരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങുന്നു. ലിംഗസമത്വത്തെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം പരിഷ്‌കരണങ്ങളുടെയെല്ലാം ക്രെഡിറ്റ് പോകുന്നത് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പോളില്‍ ഒന്നാമതെത്താന്‍ ഇത് സല്‍മാനെ സഹായിച്ചു.

എന്നാല്‍ ഇതിനിടയില്‍ സല്‍മാന്റെ പല നടപടികള്‍ കടുത്ത വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തുന്നത്. തന്റെ ബന്ധുക്കളായ രാജകുടുംബാംഗങ്ങളേയും മന്ത്രിമാരേയും ഉദ്യോഗസ്ഥന്മാരെയും എല്ലാം അഴിമതി വിരുദ്ധ നടപടിയുടെ പേര്് പറഞ്ഞ് സല്‍മാന്‍ തടവിലാക്കി. മതിയായ ആലോചനകളില്ലാതെയാണ് ഇത്തരം നടപടികളെന്ന വിമര്‍ശനം വരുന്ന യെമനില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടുള്ള സൗദി ഇടപെടല്‍ പോലുള്ള എടുത്തുചാട്ട തീരുമാനങ്ങള്‍. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ സല്‍മാന്റെ തീരുമാനങ്ങള്‍ പക്വതയില്ലാത്തതാണ് എന്ന നിരീക്ഷണമുണ്ട്. 2015 മാര്‍ച്ചില്‍ യെമനില്‍ ഹൂതി വിമതര്‍ക്കെതിരായ ആക്രമണം സൗദി തുടങ്ങി. യെമനിലെ സിവിലിയന്മാരെ ബോംബിട്ട് കൊല്ലുകയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങളുടെ സൈന്യം നടത്തുന്ന കുറ്റകൃത്യങ്ങള്‍ അവഗണിക്കുന്നു.

സൗദിയുടെ ഉപരോധം ലക്ഷക്കണക്കിന് യെമനികളെ ക്ഷാമത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളിവിട്ടു. ഇതെല്ലാം സൗദിയേയും സഖ്യരാജ്യങ്ങളേയും യുഎന്‍ ഉപരോധത്തിന് അര്‍ഹമാക്കുന്നു. ജീവന്‍ രക്ഷാ സഹായികള്‍ തടഞ്ഞുവയ്ക്കുന്നവരുടെ സ്വത്ത് മരവിപ്പിക്കുക, യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ യുഎന്‍ രക്ഷാസമിതിയുടെ 2015ലെ പ്രമേയം അംഗീകരിക്കുന്നുണ്ട്. യെമനിലെ യുദ്ധനിയമം ലംഘിക്കുന്നവര്‍ക്കെതിരെ യുഎന്നിന് ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാം. സല്‍മാന്‍ രാജകുമാരന്‍ അടക്കമുള്ളവര്‍ക്കെതിരെ. യെമനില്‍ ആഭ്യന്തരയുദ്ധത്തിന്റെ ദുരിതങ്ങള്‍ക്ക് പുറമെ കോളറ പടര്‍ന്നുപിടിക്കുകയാണ്. യെമന്‍ മുമ്പ് തന്നെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ദരിദ്ര രാജ്യമാണ്. ആധുനിക കാലത്തെ ഏറ്റവും വലിയ ക്ഷാമങ്ങളിലൊന്നിന്റെ വക്കിലാണ് യെമന്‍ എന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

സൗദി മാഫിയാ ഭരണത്തിലേക്ക്

സഖ്യസേന മാത്രമല്ല യെമനില്‍ അക്രമം നടത്തുന്നത്. ഇറാന്‍ പിന്തുണയോടെ അധികാരം പിടിച്ചടക്കിയിരിക്കുന്ന ഹൂതി വിമതര്‍ എതിരാളികളെ തടവിലാക്കുന്നു, പലരും അപ്രത്യക്ഷരാകുന്നു. സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നു. യെമനിലെ നഗരങ്ങളില്‍ ഹൂതികളുടെ ഷെല്‍ ആക്രമണം തുടരുകയാണ്. ഈയടുത്ത് മരിച്ച മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലിയെ പിന്തുണക്കുന്ന സൈന്യവും അക്രമം അഴിച്ചുവിടുകയാണ്.

എന്നാല്‍ യെമന്‍ ആഭ്യന്തര യുദ്ധത്തില്‍ അസന്തുലിതമായ നിലപാടാണ് യുഎന്‍ സ്വീകരിച്ച് പോരുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഹൂതി നേതാക്കളുടെ സ്വത്ത് മരവിപ്പിക്കുന്നുണ്ട്. അതേസമയം സൗദിയുടേയും സഖ്യകക്ഷി രാഷ്ട്രങ്ങളുടേയോ നേതാക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല. സൗദി അറേബ്യയുടേയും യുഎഇയുടേയും സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതാണ്. പക്ഷെ സൗദിയുടെ സഖ്യകക്ഷികളായ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ യുഎന്‍ രക്ഷാസമിതി ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യെമനിലെ സ്ഥിതിഗതികള്‍ ഇത്രയല്ലാം വഷളായിട്ടുപോലും ആറ് മാസമായി രക്ഷാസമിതി യെമനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

സൗദി കുടുംബാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേയ്ക്ക് ?

അമേരിക്ക സൗദി നേതൃത്വത്തിലുള്ള സഖ്യസേനയെ സൈനികമായും നയതന്ത്രപരമായും സഹായിക്കുകയാണ്. ഒബാമ ഗവണ്‍മെന്റിന്റെ കാലത്തുള്ള തീരുമാന പ്രകാരം സഖ്യസേനയുടെ ബോംബര്‍ വിമാനങ്ങള്‍ക്ക് യുഎസ് സേന ഇന്ധനം നിറച്ചുകൊടുക്കുന്നു. അതേസമയം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പ്രശ്‌നത്തെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്തു. യെമനിലേയ്ക്കുള്ള ഭക്ഷണവും മരുന്നും ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും തടയരുതെന്ന് സൗദി അറേബ്യയോട് ട്രംപ് ആവശ്യപ്പെട്ടു. സഖ്യസേനയ്ക്ക് നേതൃത്വം നല്‍കുന്ന രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയില്‍, ആക്രമണത്തിന് തീരുമാനമെടുത്തതില്‍ പ്രധാന പങ്ക് വഹിച്ചയാളെന്ന നിലയില്‍ സല്‍മാന്‍ രാജകുമാരന്‍ അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകണം.

ട്രംപിന്റെ ആവശ്യം ഏതായാലും സൗദി പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സൗദിക്കും സഖ്യകക്ഷികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ട്രംപ് മുന്‍കൈ എടുക്കണം. ഇതിനാവശ്യമായ ചര്‍ച്ച വിളിച്ചുചേര്‍ക്കാന്‍ യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയോട് ട്രംപ് ആവശ്യപ്പെടണം. ബ്രിട്ടീഷ് ഗവണ്‍മെന്റ് യെമന് നേരെയുള്ള സൗദി ഉപരോധത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ പരിഷ്‌കരണങ്ങളുടെ പേരില്‍ മറ്റൊരു രാജ്യത്തെ അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മുഹമ്മദ് സല്‍മാനെ അനുവദിച്ചുകൂടാ.

(വാഷിംഗ്ടണ്‍ പോസ്റ്റില്‍ അക്ഷയ കുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്)

വായനയ്ക്ക്: https://goo.gl/uPyo6V

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍