സയന്‍സ്/ടെക്നോളജി

ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്ഥാന്റെ രണ്ട് ചാര ഉപഗ്രഹങ്ങള്‍ ചൈന വിക്ഷേപിച്ചു

Print Friendly, PDF & Email

ഇതുവരെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ള പാകിസ്ഥാന് ഹെവി ഡ്യട്ടി ലോഞ്ചറുകളുടേയും മതിയായ സാറ്റലൈറ്റ് നിര്‍മ്മാണ സൗകര്യങ്ങളുടേയും അഭാവം പ്രശ്‌നമാണ്.

A A A

Print Friendly, PDF & Email

ഇന്ത്യയെ നിരീക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ രണ്ട് ചാര ഉപഗ്രഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഇതിലൊന്ന് – PRSS-1-ചൈന നിര്‍മ്മിച്ച റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റാണ്. മറ്റൊന്ന് – PakTES-1A – പാകിസ്ഥാന്‍ സ്വന്തമായി വികസിപ്പിച്ചതും. ചൈനീസ് റോക്കറ്റ് ലോംഗ് മാര്‍ച്ച് 2സിയിലാണ് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. രാത്രിയിലും മേഘാവൃതമായ കാലാവസ്ഥയിലും നിരീക്ഷണം നടത്താന്‍ PRSS-1ന് കഴിയും.

ലാന്‍ഡ്, റിസോഴ്‌സ് സര്‍വേയിംഗുകള്‍ക്ക് പിആര്‍എസ്എസ് 1 ഉപയോഗപ്പെടുത്തും. പ്രകൃതിക്ഷോഭങ്ങള്‍, കാര്‍ഷിക ഗവേഷണം, നഗര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ചൈനയുടെ ബൈല്‍ട്ട് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും ഉപഗ്രഹം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന്ാണ് പാകിസ്ഥാന്‍ കരുതുന്നത്. ചൈന പാകിസ്ഥാന് നല്‍കുന്ന ആദ്യ ഓപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ആണിത്. 2011 ഓഗസ്റ്റില്‍ പാകിസ്ഥാന്റെ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ആയ PAKSAT 1R വിക്ഷേപിച്ചത് ചൈനയാണ്. ഇതുവരെ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ള പാകിസ്ഥാന് ഹെവി ഡ്യട്ടി ലോഞ്ചറുകളുടേയും മതിയായ സാറ്റലൈറ്റ് നിര്‍മ്മാണ സൗകര്യങ്ങളുടേയും അഭാവം പ്രശ്‌നമാണ്.

ഇന്ത്യയാണെങ്കില്‍ ബഹാരാകാശ സാങ്കേതിക വിദ്യയില്‍ പാകിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. 43 ഉപഗ്രഹങ്ങള്‍ ഇതുവരെ ബഹിരാകാശത്ത് എത്തിച്ചുകഴിഞ്ഞു. ഏത് കാലാവസ്ഥയിലും നിരീക്ഷണം നടത്താന്‍ കഴിയുന്ന റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റുകള്‍ ഇന്ത്യ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. ഇത്തരം സാറ്റലൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് 2016ല്‍ പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യയുടെ സൗത്ത് ഏഷ്യ സാറ്റലൈറ്റ് പ്രോജക്ടില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് പാകിസ്ഥാന്‍ പിന്മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍