ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജൻസി വക്താവ് സുട്ടോപോ പർവോ നുഗ്രോഹോ മരണപ്പെട്ടു.അതിലെന്താണിത്ര പ്രാധാന്യം എന്നല്ലേ സംശയിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ലോകത്ത് വാര്‍ത്തകളില്‍ നിറയാറുള്ള ഇന്തോനേഷ്യയില്‍ പൊതുജനത്തിന് പ്രിയപ്പെട്ടവനായിരുന്നു നുഗ്രോഹോ. ശ്വാസകോശ അർബുദം ബാധിച്ചിട്ടും രാജ്യത്തുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്കുന്നതില് അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ജോലിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, വ്യാജവാർത്തകളെ നേരിടുന്നതില്‍ കാഴ്ചവെച്ച മിടുക്കും, നര്മ്മബോധാവുമെല്ലാമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്.
സുട്ടോപോയെ ചൈനീസ് നഗരമായ ഗ്വാങ്ഷോവിൽ കാൻസർ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ഇന്തോനേഷ്യയിലെ ദുരന്ത ഏജൻസിയും സുട്ടോപോയുടെ മൂത്തമകനുമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 49 വയസ്സായിരുന്നു.
'രാജ്യത്തിന്റെ യഥാർത്ഥ സേവകൻ’ എന്നാണ് ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖം പ്രകടിപ്പിച്ചുകൊണ്ടും, അനുസ്മരിച്ചുകൊണ്ടുമുള്ള വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ.
2010 മുതൽ സുടോപോ ദേശീയ ദുരന്ത ഏജൻസിയുടെ വക്താവായിരുന്നു. ഭൂകമ്പം മുതൽ അഗ്നിപർവ്വത സ്ഫോടനങ്ങൾവരേയും, മണ്ണിടിച്ചിൽ മുതല്‍ സുനാമി വരെയുമുള്ള ഇന്തോനേഷ്യയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന എല്ലാ പ്രകൃതി ദുരന്തങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ അശ്രാന്തമായി നൽകുന്ന ആളായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്.
In the middle of all his pain, he keep being a hero. #ripsutopo pic.twitter.com/HihyoLlqwF
— dirwan gosling (@dirwanst) July 7, 2019
ഓഗസ്റ്റിൽ ബാലിയിലും ലോംബോക്കിലും ഉണ്ടായ ഭൂകമ്പവും, കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട സുലവേസി ദ്വീപിലെ പാലുവിൽ ഉണ്ടായ ഒരു ദുരന്തവുമെല്ലാം ഇന്തോനേഷ്യയിലുണ്ടായ ദുരന്തങ്ങളില്വെച്ച് ഏറ്റവും ഭീകരമായതായിരുന്നു. ആ സമയത്ത് ശാരീരിക അവശതകള്‍ ഒന്നും വകവയ്ക്കാതെയാണ് സുടോപോ കര്മ്മരംഗത്തുണ്ടായിരുന്നത്.
സ്കൂൾ അദ്ധ്യാപകന്റെയും ടൈപ്പിസ്റ്റിന്റെയും മകനായി സെൻട്രൽ ജാവയിലെ ബോയോളാലിയിലാണ് അദ്ദേഹം ജനിച്ചത്. ബൊഗോർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Meski hidup saya dalam marabahaya, saya tetap berusaha memberikan informasi bencana kepada media dan masyarakat. Begitu banyak media dan masyarakat yang sayang kepada saya. Sebaliknya saya pun selalu sayang dan mencintai rekan-rekan media dan masyarakat. Hidup harus bermakna. pic.twitter.com/JRTgBfJqyB
— Sutopo Purwo Nugroho (@Sutopo_PN) October 14, 2018
Sesungguhnya saya menahan dan melawan rasa sakit. Kanker menyakitkan. Tapi saya harus tampil tegar untuk terus memberikan informasi penanganan bencana kepada media dan masyarakat. Bayangin suntiknya besarnya kayak gitu. Ampun deh! pic.twitter.com/A12NvdnYFx
— Sutopo Purwo Nugroho (@Sutopo_PN) October 8, 2018