TopTop
Begin typing your search above and press return to search.

പലസ്തീന്‍ ജനതയെ അമേരിക്ക വീണ്ടും കൊഞ്ഞനം കുത്തുമ്പോള്‍

പലസ്തീന്‍ ജനതയെ അമേരിക്ക വീണ്ടും കൊഞ്ഞനം കുത്തുമ്പോള്‍
അമേരിക്കൻ നയങ്ങൾ സമാധാനത്തിനുള്ള പ്രതീക്ഷകളെയെല്ലാം തകർക്കുകയാണെന്നു പറഞ്ഞുകൊണ്ട്, പലസ്തീനിനും ഇസ്രയേലിനും ഇടയിലെ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ച യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളെ പലസ്തീൻ അധികൃതർ തള്ളിക്കളഞ്ഞു. ബുധനാഴ്ച്ച ഐക്യരാഷ്ട്ര സഭയുടെ വാർഷിക പൊതുസഭയ്‌ക്കിടയിൽ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടതിനുശേഷമാണ് ട്രംപ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ദ്വിരാഷ്ട്ര പരിഹാരം പതിറ്റാണ്ടുകൾ നീണ്ട ഇസ്രായേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. അധികാരമേറ്റതിനുശേഷം ഇതാദ്യമായാണ് തർക്കപരിഹാരത്തിനു ദ്വിരാഷ്ട്രപരിഹാരം ട്രംപ് മുന്നോട്ടുവെക്കുന്നത്.

ഈയിടെ വാഷിംഗ്ടണിൽ അടച്ചുപൂട്ടിയ പലസ്തീൻ ദൗത്യത്തിന്റെ തലവനായിരുന്ന ഹുസാം സോമോൾട്ട് യു എസ് പ്രസിഡണ്ടിന്റെ പരാമർശത്തെ തള്ളിക്കളയുകയായിരുന്നു. “അവരുടെ വാക്കുകൾ അവരുടെ പ്രവർത്തികൾക്കെതിരാണ്, അവരുടെ പ്രവർത്തികൾ വ്യക്തമാണ്, അത് ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ തകർക്കുന്നതാണ്,” സുമോൾട്ട് പറഞ്ഞു.

വരുന്ന മാസത്തിനുള്ളിൽ ‘നൂറ്റാണ്ടിന്റെ ധാരണ’ എന്ന് അയാൾ ഏറെക്കാലമായി വിശേഷിപ്പിക്കുന്ന ഒന്നിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നു എന്നും ട്രംപ് പറഞ്ഞു. അഞ്ചു ദശലക്ഷം പലസ്തീൻ അഭയാർത്ഥികളുടെ മടങ്ങിവരവിനെ അത് തടയുമെന്നും ജെറുസലെമിന്റെ പദവിയെ ചർച്ചകളിൽ നിന്നും ഒഴിവാക്കുകയും ചെയ്യുമെന്നുമാണ് സൂചനകള്‍. “ഞാൻ ദ്വിരാഷ്ട്ര പരിഹാരം ഇഷ്ടപ്പെടുന്നു. അതാണ് ഏറ്റവും മികച്ചതെന്നും ഞാൻ കരുതുന്നു. അതാണെന്റെ തോന്നൽ” ട്രംപ് പറഞ്ഞു.

യു എസ് പ്രസിഡണ്ടിന്റെ ദ്വിരാഷ്ട്ര പരിഹാരത്തിനോടുള്ള ആഭിമുഖ്യത്തിൽ താൻ “അത്ഭുതപ്പെട്ടില്ലെന്നു” ട്രംപിനെ കണ്ടതിനുശേഷം നെതന്യാഹു പറഞ്ഞു.

ഇസ്രയേലുമായി യു എസ് മധ്യസ്ഥതയിലുള്ള ഒത്തുതീർപ്പു ചർച്ചകളിൽ പങ്കെടുക്കാൻ പലസ്തീൻ അതോറിറ്റിയുടെ വിസമ്മതത്തിന്റെ പേരിൽ കഴിഞ്ഞയാഴ്ച്ച പലസ്തീൻ വിമോചന സംഘടനയുടെ (പി എൽ ഒ) വാഷിംഗ്ടണിലെ കാര്യാലയം അടപ്പിക്കുന്നതായി യു എസ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം അവസാനം ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുകയും അവിടെ യു എസ് നയതന്ത്ര കാര്യാലയം സ്ഥാപിക്കുകയും ചെയ്ത ട്രംപിന്റെ വിവാദ നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

‘കടുപ്പമേറിയ ധാരണ’

“എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. ഇത് ഏറ്റവും കടുപ്പമേറിയ ധാരണയാണെന്ന് അവർ പറയുന്നു,” ഇരുവിഭാഗവും തമ്മിൽ സമാധാനം ഉണ്ടാക്കുന്നതിനെക്കുറിച്ച് ട്രംപ് പറഞ്ഞു.

“എന്റെ ആദ്യ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഇത് ചെയ്യണമെന്നത് എന്റെ സ്വപ്നമാണ്. ഒരുപാട് പുരോഗതി ഉണ്ടാക്കിയതായി ഞാൻ കരുതുന്നു. ഇസ്രയേൽ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നതായും പലസ്തീൻ വാസ്തവത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നതായും ഞാൻ കരുതുന്നു.”

ഭാവി രാജ്യത്തിന്റെ തലസ്ഥാനമായി കിഴക്കൻ ജറുസലേമിലെ കാണുന്ന പലസ്തീൻ നേതൃത്വം ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതോടെ യു എസുമായുള്ള ബന്ധം മരവിപ്പിച്ചിരുന്നു. നഗരത്തിന്റെ പദവി തങ്ങളും ഇസ്രയേലും തമ്മിൽ സംസാരിക്കേണ്ട ഒരു വിഷയമാണെന്ന് പലസ്തീൻകാർ കരുതുന്നു.

ഫെബ്രുവരി 2017-ൽ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷം നീണ്ട കാലമായുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ട്രംപ് അവസാനിപ്പിക്കുകയും ഏക രാഷ്ട്ര പരിഹാരത്തെയാണ് താൻ പിന്തുണയ്ക്കുന്നതെന്നു പറയുകയും ചെയ്തിരുന്നു. ഇരുകൂട്ടരും സമ്മതിച്ചാൽ താൻ ദ്വിരാഷ്ട്ര പരിഹാരത്തെ അനുകൂലിക്കും എന്ന് പറഞ്ഞു നിലപാട് മാറ്റുകയും ചെയ്തു.

1967-ലെ അതിർത്തികൾ

ട്രംപ് തന്റെ പ്രസ്താവന നടപ്പാക്കണമെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദീനെ വെസ്റ്റ് ബാങ്കിലെ റാമള്ളയിൽ പറഞ്ഞു. “ട്രംപിന്റെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതികരണമായി പറയാനുള്ളത്, ഞങ്ങളെ സംബന്ധിച്ച് ദ്വിരാഷ്ട്ര പരിഹാരമെന്നാൽ കിഴക്കൻ ജറുസലേം തലസ്ഥാനമായ 1967-ലെ അതിർത്തിയുള്ള പലസ്തീൻ രാജ്യം എന്നാണ്. സമാധാനത്തിനുള്ള ഏകമാർഗം അതാണ്.”

തർക്കത്തിലെ എല്ലാ കേന്ദ്രപ്രശ്നങ്ങളും പരിഹരിക്കാൻ പലസ്തീൻകാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങൾക്കനുസൃതമായുള്ള അതിർത്തികൾ, അനധികൃത കുടിയേറ്റങ്ങൾ, അഭയാർത്ഥികൾ, ജറുസലേമിലെ സുരക്ഷയും പദവിയും തുടങ്ങിയ എല്ലാം.

അബ്ബാസ് വ്യാഴാഴ്ച്ച യു എൻ പൊതുസഭയിൽ പ്രസംഗിച്ചത് പലസ്തീന്‍ വില്‍പ്പനയ്ക്ക് വെച്ചതല്ല എന്നാണ്. ഇസ്രായേലിന്റെ നിലപാട് ഒരു വംശീയ രാഷ്ട്ര സ്ഥാപനത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും എന്നും ദ്വി രാഷ്ട്ര പരിഹാരത്തെ റദ്ദ് ചെയ്യുമെന്നും അബ്ബാസ് പറഞ്ഞു. അമേരിക്ക തങ്ങളുടെ കാര്യാലയം ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് മാറ്റിയതിന് ശേഷം ആദ്യമായി യു എന്നില്‍ പ്രസംഗിക്കുന്ന അബ്ബാസ് അമേരിക്കയെ പലസ്തീന്‍കാര്‍ പുതിയാ കണ്ണോടെയാണ് കാണുക എന്നും പറഞ്ഞു.

നയതന്ത്രകാര്യാലയം ജറുസലേമിലേക്ക് മാറ്റിയത് വാസ്തവത്തിൽ സമാധാന ശ്രമങ്ങളെ സഹായിക്കും എന്ന് ട്രംപ് പറഞ്ഞു. എല്ലാ ഒത്തുതീർപ്പിലും ഇസ്രായേലിന് ഇനി പലസ്തീൻകാർക്കായി ഇളവുകൾ നൽകേണ്ടിവരും എന്നാണു ട്രംപ് ഇതിനു ന്യായമായി പറഞ്ഞത്.

“ഇസ്രായേലിനു ആദ്യം കിട്ടി, അത് വലിയ കഷ്ണമാണ്. ധാരണ ഉണ്ടാകാൻ തടസമായി നിന്ന അടിസ്ഥാന ഘടകമായ ജറുസലേമിലേക്ക് നയതന്ത്രകാര്യാലയം മാറ്റിയതോടെ നില മാറി,” ട്രംപ് പറഞ്ഞു. “ഇപ്പോൾ അത് പ്രശ്നമല്ല. ഇപ്പോൾ അതുകൊണ്ടുതന്നെ മറുഭാഗത്തിനു വേണ്ടവിധത്തിൽ ഇസ്രായേലിനു എന്തെങ്കിലും ചെയ്യേണ്ടതായി വരും.”

https://www.azhimukham.com/video-palestine-youth-dance-gaza/

https://www.azhimukham.com/palestine-israel-conflict-war-history-arabs-judaism-gaza-west-bank/

https://www.azhimukham.com/world-palestinian-16-year-old-ahed-tamimi-is-the-latest-child-victim-of-israels-occupation/

Next Story

Related Stories