UPDATES

വിദേശം

ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ദുരൂഹ മരണങ്ങള്‍, രണ്ടു കൌമാരക്കാരുടെ തിരോധാനം, തുമ്പ് ഒരു താടിക്കാരന്‍റെ രേഖാ ചിത്രം മാത്രം

ഈ സംഭവങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല

ദുരൂഹമായ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് മരണങ്ങള്‍. ഒപ്പം രണ്ടു കൌമാരക്കാരുടെ തിരോധാനവും. ആദ്യം ഒറ്റപ്പെട്ട സംഭവങ്ങളെന്നും പിന്നീട് എന്തൊക്കയോ ദുരൂഹതകളുണ്ടെന്നും തിരച്ചറിഞ്ഞ കനേഡിയന്‍ പോലീസ് സംഭവങ്ങള്‍ക്കു പിന്നിലെ ചുരുളഴിക്കുവാനുള്ള തീവ്രമായ ശ്രമത്തിലാണ്. ദൃസ്സാക്ഷികളില്‍ നിന്നും ലഭിച്ച ഒരു താടിക്കാരന്‍റെ രേഖാ ചിത്രം മാത്രമാണ് തുമ്പായി പോലീസിന്‍റെ കൈവശമുള്ളത്.

അലാസ്കയിലേക്കുള്ള രണ്ടാഴ്ചത്തെ റോഡ് ട്രിപ്പിലായുരുന്നു ലൂക്കാസ് ഫൌലറെന്ന ഓസ്ട്രേലിയക്കാരനും അദ്ദേഹത്തിന്‍റെ ഗേള്‍ ഫ്രണ്ടും അമേരിക്കക്കാരിയുമായ ചിന്ന ഡീസും. ഷെവര്‍ലേയുടെ 1986 മോഡല്‍ മിനി വാനിലായിരുന്നു യാത്ര. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലിയാർഡ് റിവർ ഹോട്ട് സ്പ്രിംഗ്സ് പ്രൊവിൻഷ്യൽ പാർക്കിന് 20 കിലോമീറ്റർ തെക്ക് അലാസ്ക ഹൈവേയിൽവെച്ച് അവരുടെ വാഹനം തകരാറിലായി. നിരവധി നാട്ടുകാർ സഹായ വാഗ്ദാനവുമായി വന്നുവെങ്കിലും പ്രശ്നം അവര്‍തന്നെ പരിഹരിച്ചു. തൊട്ടടുത്ത ദിവസമാണ് ഇവരുടെ മൃതദേഹങ്ങൾ റോഡരികിൽ കണ്ടെത്തിയത്. എന്നാല്‍ ഇവരെ തിരിച്ചറിയാൻ പോലീസിന് മൂന്ന് ദിവസമെടുത്തു. ജൂലൈ 14-നും 15-നും ഇടയിലാകാം അവർ കൊല്ലപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.

വാഹനം തകരാറിലായി വഴിയില്‍ കിടന്ന സമയത്ത് അതുവഴി ഒരു ജീപ്പ് ചെറോക്കി ഓടിച്ചുകൊണ്ട് ഒരു താടിക്കാരന്‍ വന്നിരുന്നു. അയാള്‍ ലൂക്കയോട് എന്തൊക്കെയോ സംസാരിക്കുന്നതായി കണ്ടവരുണ്ട്. അതാണ്‌ പോലീസിന്‍റെ കയ്യില്‍ ആകെയുള്ളൊരു തുമ്പ്. അതുവെച്ച് താടിവെച്ച ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടുണ്ട്.

ലൂക്കയുടെയും കാമുകിയുടേയും മൃതദേഹങ്ങൾ കണ്ടെത്തി നാല് ദിവസങ്ങള്‍ക്കുശേഷമാണ് 19 കാരനായ കാം മക്ലിയോഡിനും 18 വയസ്സ് പ്രായമുള്ള ബ്രയർ ഷ്മെഗൽസ്കിയുടേയും തിരോധാനത്തെ കുറിച്ച് പോലീസ് അറിയുന്നത്. അവരുടെ വാനും അതേ ഹൈവേയില്‍ കുറച്ചുമാറി ഒരിടത്ത് കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അവിടെന്നും മാറി അല്‍പ്പം അകലെയാണ് മറ്റൊരു കത്തിക്കരിഞ്ഞ ബോഡി കണ്ടെത്തിയത്. അത് ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രണ്ട് കൌമാരക്കാരും ജീവിച്ചിരിപ്പുണ്ടായിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

എന്തായാലും ഈ സംഭവങ്ങളെ പരസ്പരം കോര്‍ത്തിണക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. നേരത്തെ അവ തമ്മില്‍ പ്രത്യേകിച്ചു ബന്ധമൊന്നും ഇല്ലെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അതൊന്നും തള്ളിക്കളയാനും പോലീസിന് കഴിയുന്നുമില്ല.

അതിനിടെ, എല്ലാ മരണങ്ങള്‍ക്കും പിന്നില്‍ ഒരാളായിരിക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചു കാലങ്ങളായി ആ റൂട്ടില്‍ നിരവധി പേരേ കാണാതാവുകയും, അതിലേറെപേര്‍ക്ക് അപകട മരണം സംഭവിച്ചതായും കണക്കുകകള്‍ സൂചിപ്പിക്കുന്നു. അതാണ്‌ കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതും.

ലൂക്കയുടെ പിതാവ് ന്യൂ സൗത്ത് വെയിൽസ് പോലീസ് സേനയിലെ മുതിർന്ന അംഗമാണ്. രണ്ട് സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം കാനഡയിലെത്തിട്ടുണ്ട്. തന്‍റെ മകന്റെയും അവന്‍റെ കാമുകിയുടെയും കൊലപാതകം ‘ദാരുണമായി അവസാനിച്ച ഒരു പ്രണയകഥ’യാണെന്നു വിശേഷിപ്പിച്ച അദ്ദേഹം, ഒരു പോലീസുകാരനായിട്ടല്ല ഇരയുടെ അച്ഛനായിട്ടാണ് എത്തിയെതെന്നു പറയുന്നു. അന്വേഷണത്തിലൊന്നും ഇടപെടുന്നില്ലെങ്കിലും തന്‍റെ മക്കളുടെ ഘാതകരെ കണ്ടെത്തുക എന്നതാണ് ആ വരവിന്‍റെ ഉദ്ദേശമെന്നു വ്യക്തം.

Read More: ലോക സര്‍വ്വകലാശാല പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണം കൊയ്ത് ഒരു മലയാളി പെണ്‍കുട്ടി; അനീറ്റ ജോസഫിനെ പരിചയപ്പെടാം, ഒപ്പം ആ ലിഫ്റ്റിങ് കുടുംബത്തെയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍