ഇസ്രയേലി സൈനികനെ ആക്രമിച്ചെന്ന കേസില്‍ എട്ട് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പലസ്തീന് മനുഷ്യാവകാശ പ്രവര്‍ത്തകയായ അഹദ് അല്‍ തമീമിയെ ജൂലായ് 28ന് മോചിപ്പിച്ചേക്കും. 17കാരിയായ അഹദിന്റെ പിതാവ് ബാസം അല്‍ തമീമിയാണ് ഇക്കാര്യം പലസ്തീനിലെ അനഡോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഓഗസ്റ്റ് 19ന് അഹദിനെ മോചിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് നേരത്തെയായേക്കുമെന്നും ബാസം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് അഹദിന് ഇസ്രയേലിലെ സൈനിക കോടതി ശിക്ഷ വിധിച്ചത്. പലസ്തീന്റെ കണക്ക് പ്രകാരം ഇസ്രയേല്‍ ജയിലുകളില്‍ 6500 പലസ്തീന്‍കാരുണ്ട്. ഇതില്‍ 350നടുത്ത് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
https://www.azhimukham.com/foreign-palestinegirl-filmed-slapping-israel-soldier-arrested/