TopTop
Begin typing your search above and press return to search.

യുദ്ധത്തിന് സജ്ജരായിരിക്കാന്‍ സൈന്യത്തിന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം

യുദ്ധത്തിന് സജ്ജരായിരിക്കാന്‍ സൈന്യത്തിന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം

ഏത് സമയവും യുദ്ധത്തിന് സജ്ജരായിരിക്കാന്‍ സൈന്യത്തിന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ നിര്‍ദ്ദേശം. ഉന്നതല യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ചൈന കടല്‍ മേഖലയിലെ തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും ഒപ്പം യുഎസുമായുള്ള വ്യാപാര യുദ്ധം മുതല്‍ തായ്‌വാന്റെ പദവി വരെയുള്ള പ്രശ്‌നങ്ങളിലും ചൈന അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തെ യുദ്ധസജ്ജരാക്കുന്ന പ്രസ്താവനകള്‍. ചൈന നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളികളെ നേരിടാനും സുരക്ഷ ഉറപ്പാക്കാനും സൈന്യം സജ്ജരായിരിക്കണമെന്ന് ഉന്നത സൈനിക മേധാവികള്‍ പങ്കെടുത്ത യോഗത്തില്‍ ഷീ ജീന്‍ പിങ് പറഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകം ഒരു നൂറ്റാണ്ടില്‍ കണ്ടതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇത് അവഗണിക്കാന്‍ ചൈനയ്ക്ക് കഴിയില്ല - ഷീ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളോട് ദ്രുതഗതിയില്‍ പ്രതികരിക്കാന്‍ സജ്ജരായിരിക്കണം. സൈന്യത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്ക് അനുസൃതമായി നവീകരിക്കണം. തായ് വാനെ തങ്ങളുടെ ഭാഗമാക്കുന്നതിനായി ബലം പ്രയോഗിക്കേണ്ടി വരുമെന്ന് ഷീ ജിന്‍ പിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തായ്‌വാന്റെ സ്വതന്ത്ര പരമാധികാരം ആവര്‍ത്തിച്ച് അംഗീകരിക്കുന്ന ഏഷ്യ റീ അഷ്വറന്‍സ് ആക്ടില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പ് വച്ചതിന് പിന്നാലെയായിരുന്നു ഇത്.


Next Story

Related Stories