വിദേശം

യുഎസിലെ ബോസ്റ്റണില്‍ ഗാസ് പൈപ്പ് ലൈനില്‍ വന്‍ സ്‌ഫോടന പരമ്പര: നൂറ് കണക്കിനാളുകളെ ഒഴിപ്പിച്ചു

ലോറന്‍സ്, ആന്‍ഡോവര്‍, നോര്‍ത്ത് ആന്‍ഡോവര്‍ എന്നീ ടൗണുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

അമേരിക്കയിലെ ബോസ്റ്റണില്‍ ഗാസ് പൈപ്പ് ലൈനിലുള്ള സ്‌ഫോടന പരമ്പരയില്‍ വലിയ നാശം. ബോസ്റ്റണ്‍ നഗരത്തിന് സമീപമുള്ള റസിഡന്‍ഷ്യല്‍ ഏരിയയില്‍ 70 സ്‌ഫോടനങ്ങളാണ് ഗാസ് പൈപ്പ് ലൈനിലുണ്ടായത്. ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ അടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിനാളുകളെ മേഖലയില്‍ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. 23ഓളം കെട്ടിടങ്ങള്‍ കത്തിനശിച്ചു.

ലോറന്‍സ്, ആന്‍ഡോവര്‍, നോര്‍ത്ത് ആന്‍ഡോവര്‍ എന്നീ ടൗണുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. അതേസമയം ഏതെങ്കിലും തരത്തിലുള്ള അട്ടിമറികള്‍ ഉള്ളതായി സൂചനയില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനായി ഇവിടെ ഗാസ് കണക്ഷനും വൈദ്യുതിയും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ ഗാസ് വിതരണം ചെയ്യുന്ന കൊളംബിയ ഗാസ് കമ്പനി അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍