UPDATES

സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ മലേഷ്യക്ക് അവകാശമുണ്ട്: പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാക്കിര്‍ നായികിന്റെ പേരില്‍ 193 കോടി രൂപയുടെ പണ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാക്കിര്‍ നായികിനെതിരെ ജൂണ്‍ 19നകം മുംബയ് കോടതിയില്‍ നിന്ന് ജാമ്യമില്ല വാറണ്ട് സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്.

വിവാദ ഇസ്ലാമിക ടിവി പ്രചാരകന്‍ ഡോ.സാക്കിര്‍ നായികിനെ ഇന്ത്യക്ക് വിട്ടുനല്‍കിയേക്കില്ല എന്ന് സൂചന നല്‍കി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ നീതി ലഭിക്കില്ല എന്ന തോന്നലുണ്ടെങ്കില്‍ ഇത്തരത്തില്‍ തീരുമാനിക്കാന്‍ മലേഷ്യയ്ക്ക് അവകാശമുണ്ട് എന്ന് മഹാതിര്‍ മുഹമ്മദ് പറഞ്ഞു. മംഗോളിയന്‍ മോഡല്‍ അല്‍താന്തുയ ഷാരിബുവിന്റെ കൊലപാതകത്തില്‍ മുന്‍ ബോഡി ഗാര്‍ഡ് സൈറുള്‍ അസര്‍ ഉമറിനെ വിട്ടുകിട്ടണം എന്ന് മലേഷ്യ ആവശ്യപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ ഇതിന് തയ്യാറായില്ല. ഇതിന് സമാനമാണ് സാക്കിര്‍ നായികിന്റെ അവസ്ഥയെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം സൈറുളിന് മലേഷ്യന്‍ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാക്കിര്‍ നായികിന്റെ പേരില്‍ 193 കോടി രൂപയുടെ പണ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാക്കിര്‍ നായികിനെതിരെ ജൂണ്‍ 19നകം മുംബയ് കോടതിയില്‍ നിന്ന് ജാമ്യമില്ല വാറണ്ട് സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. കോടതി ഈ വാറണ്ട് പുറപ്പെടുവിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ്, സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട് ഇന്റര്‍പോളിന് അപേക്ഷ നല്‍കും. ഇത് അംഗരാജ്യമായ മലേഷ്യ അടക്കമുള്ളവയ്ക്ക് ബാധകമായിരിക്കും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍