TopTop
Begin typing your search above and press return to search.

ജൂലിയന്‍ അസാഞ്ചിനെതിരായ ബലാത്സംഗ കേസില്‍ സ്വീഡന്‍ പുനരന്വേഷണം തുടങ്ങി

ജൂലിയന്‍ അസാഞ്ചിനെതിരായ ബലാത്സംഗ കേസില്‍ സ്വീഡന്‍ പുനരന്വേഷണം തുടങ്ങി

വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെതിരായ ബലാത്സംഗ കേസില്‍ സ്വീഡന്‍ പുനരന്വേഷണം തുടങ്ങി. അസാഞ്ജിനെ അന്വേഷണത്തിനായി വിട്ടുനല്‍കാന്‍ സ്വീഡന്‍ ആവശ്യപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് രഹസ്യരേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അസാഞ്ജിനെതിരെ യുഎസില്‍ കേസുണ്ട്. കേസ് നടപടികള്‍ക്കായി അസാഞ്ജിനെ വിട്ടുകിട്ടാനുള്ള യുഎസ് ശ്രമങ്ങള്‍ക്ക് തല്‍ക്കാലം ഇത് തിരിച്ചടിയാകും. അറസ്റ്റ് ഒഴിവാക്കുന്നതിനായി 2012ലാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ ജൂലിയന്‍ അസാഞ്ജിനെ കഴിഞ്ഞ മാസം ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്വഡോർ എംബസ്സിയിൽ അസാഞ്ച് അഭയം തേടിയത് സ്വീഡനിൽ നിലനിൽക്കുന്ന ലൈംഗികാരോപണ കേസിൽ നിന്നും രക്ഷപ്പെടാനായിരുന്നു. മെട്രോപൊളിറ്റൻ പോലീസ് അസാഞ്ചിനെ അറസ്റ്റ് ചെയ്ത് യുഎസ് സർക്കാരിനെ ഏൽപ്പിക്കുമെന്നും അവിടെ അദ്ദേഹത്തിന് അമേരിക്കയുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയ കുറ്റത്തിനുൾപ്പടെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമാണ് ആഗോളമാധ്യമങ്ങൾ കണക്കുകൂട്ടുന്നത്. രാഷ്ട്രീയ അഭയം നൽകിയതിന്റെ വ്യവസ്ഥകൾ അസാഞ്ച് നിരന്തരം ലംഘിക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് ഇക്വഡോർ അസാഞ്ചിന് നല്കിവന്നിരുന്ന അഭയം പിൻവലിച്ചത്. അറസ്റ്റിന്റെ സമയത്ത് ഇക്വഡോർ പ്രസിഡണ്ട് ലെനിൻ മൊറേനോ സന്നിഹിതനായിരുന്നു.

ലൈംഗികാരോപണകേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനും ജാമ്യത്തിന്റെ രേഖകൾ കാണിക്കാതിരുന്നതിനുമാണ് അറസ്റ്റ് എന്നാണ് ബ്രിട്ടീഷ് പോലീസ് വ്യക്തമാക്കിയത്. തങ്ങൾ യുഎസിന് വേണ്ടിയാണ് അസാഞ്ചിനെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പോലീസ് പിന്നീട് വ്യക്തമാക്കി.

അസാഞ്ചിന്റെ അറസ്റ്റോടെ യുഎസിൽ മാധ്യമപ്രവർത്തനവും ധാർമ്മികതയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ചൂടുപിടിച്ചു. തുൾസി ഗബ്ബാർഡ് എന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഇത് മാധ്യമപ്രവർത്തകർക്കെതിരെയുള്ള നീക്കമാണെന്ന് പറഞ്ഞ് അറസ്റ്റിനെ ശക്തമായി അപലപിച്ചപ്പോൾ ഹാക്കിങ് എന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി വേണം വിക്കിലീക്സിന്റെ പ്രവർത്തനങ്ങളെ കണക്കാക്കാൻ എന്നായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം.

അസാഞ്ച് ഒരു ഓസ്‌ട്രേലിയൻ പൗരനാണെന്നത് വസ്തുതയാണെങ്കിലും അറസ്റ്റിന്റെ കാര്യത്തിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയൻ ഭരണകൂടം വ്യക്തമാക്കി.

അസാൻജ് ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് നേരത്തെ തന്നെ ഇക്വഡോറിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അസാഞ്ചിനെ ഇക്വഡോറിയൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്നും യുകെ സർക്കാരിന് കൈമാറുമെന്നും മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തേക്കുമെന്നുമാണ് വിക്കിലീക്സ് ഓർഗനൈസേഷൻ മുൻപ് തന്നെ അറിയിച്ചത്. ഇതുപ്രകാരം അസാഞ്ചിനെ വിട്ടയക്കാനായി എംബസി കെട്ടിടത്തിന് മുൻപിൽ വിക്കിലീക്സ് അനുഭാവികൾ പ്രതിഷേധപ്രകടനകൾ നടത്തിയിരുന്നു.

2006ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അമേരിക്ക ഉൾ‌പ്പെടെയുള്ള രാജ്യങ്ങളുടെ വൻ രഹസ്യങ്ങൾ പുറത്ത് വിട്ടായിരുന്നു വിക്കീലീക്സും അസാഞ്ചെയും ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. ഇതിന് സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. 2010 നവംബർ-30ന് അസാൻജ്നെതിരെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന് പിറകെ ആയിരുന്നു അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി രേഖകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ നിന്നാണ് അദ്ദേഹം വിക്കീലീക്സിലൂടെ ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം വളരുന്നത്.


Next Story

Related Stories