TopTop
Begin typing your search above and press return to search.

സോവിയറ്റ് കാലത്തെ ആണവ കരാറില്‍ നിന്ന് പിന്മാറിയ ട്രംപിന് പുടിന്റെ മറുപടി: മിസൈല്‍ കരാറില്‍ നിന്ന് പിന്മാറി

സോവിയറ്റ് കാലത്തെ ആണവ കരാറില്‍ നിന്ന് പിന്മാറിയ ട്രംപിന് പുടിന്റെ മറുപടി: മിസൈല്‍ കരാറില്‍ നിന്ന് പിന്മാറി

സോവിയറ്റ് യൂണിയന്റെ കാലത്ത് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമായി യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ 1987ല്‍ ഒപ്പുവച്ച ആണവ ഉടമ്പടിയില്‍ നിന്ന് പിന്മാമാറിയ അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തില്‍ റഷ്യയുടെ മറുപടി. ശീതയുദ്ധ കാലത്തെ മിസൈല്‍ ഉടമ്പടിയില്‍ നിന്ന് തങ്ങള്‍ പിന്‍വാങ്ങുകയാണ് എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയിച്ചിരിക്കുന്നത്. റഷ്യ ഇനി ആണവ നിരായുധീകരണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കില്ലെന്നും പുടിന്‍ വ്യക്തമാക്കി. അമേരിക്ക പക്വമായും മര്യാദയോടെയും ഇടപെടാന്‍ പഠിക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കാമെന്നും പുടിന്‍ പരിഹസിച്ചു.

ഗോര്‍ബച്ചേവ് - റീഗന്‍ ഉടമ്പടി പ്രകാരം 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ പ്രഹരശേഷിയുള്ള ഗ്രൗണ്ട് ലോഞ്ച്ഡ് മിസൈലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പരസ്പരമുള്ള ബാലിസ്റ്റിക് മിസൈല്‍ ഭീഷണികള്‍ക്ക് ഈ ആണവ ഉടമ്പടി അറുതി വരുത്തി. കരാര്‍ ലംഘിക്കുന്ന തരത്തില്‍ റഷ്യ മിസൈല്‍ വിന്യാസം നടത്തിയതായി ട്രംപ് ആരോപിക്കുന്നു. ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറുമെന്ന് യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിസൈലുകള്‍ മാറ്റാന്‍ 60 ദിവസത്തെ സമയമാണ് യുഎസ് റഷ്യയ്ക്ക് നല്‍കിയിരുന്നത്. അതേസമയം തര്‍ക്കത്തിലുള്ള 9M729 മിസൈലുകള്‍ വിന്യസിക്കാന്‍ ഉടമ്പടി അനുവാദം നല്‍കുന്നുണ്ടെന്ന് റഷ്യ വാദിക്കുന്നു.


Next Story

Related Stories